Mon. May 6th, 2024

മകന്‍ സായിയെ സ്കൂളിലാക്കാന്‍ നവ്യ നായരെത്തി; ടീച്ചര്‍ക്കും മകനും ഒപ്പമുള്ള ചിത്രം പങ്കുവെച്ച്‌ താരം

By admin Jun 1, 2022 #news
Keralanewz.com

നീണ്ട രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്കൂള്‍ തുറന്നിരിക്കുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും കൊറോണ കാരണം സ്കൂള്‍ തുറക്കല്‍ ചടങ്ങുകള്‍ ഓണ്‍ലൈനായി മാത്രമാണ് നടന്നത്.

ഇത്തവണ സ്കൂളുകള്‍ പഴയതു പോലെ സജീവമാകുകയും കുട്ടികള്‍ സ്കുളിലേക്ക് എത്തുകയും പ്രവേശനോത്സവം സ്കൂളുകളില്‍ ഗംഭീരമായി ആഘോഷിക്കുകയും ചെയ്തു. കുട്ടികളുടെ ഒപ്പം മാതാപിതാക്കളും സ്കൂളിലേക്ക് എത്തി

നടി നവ്യ നായര്‍ തന്റെ മകന്‍ സായി കൃഷ്ണയുടെ ഒപ്പം സ്കൂള്‍ തുറന്ന ദിവസം സ്കൂളിലേക്ക് എത്തി. കലൂര്‍ ഗ്രീറ്റ്സ് പബ്ലിക് സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് സായി. മകനൊപ്പം സ്കൂളില്‍ എത്തിയ നവ്യ നായര്‍ മകനൊപ്പവും സ്കൂളിലെ അധ്യാപികയ്ക്കൊപ്പവുമുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. സായിയുടെ പ്രിയ അധ്യാപികയായ ബെലിന്ദയ്ക്കൊപ്പമുള്ള ചിത്രമാണ് പങ്കുവെച്ചത്

ഒരു ചെറിയ കുറിപ്പോടു കൂടിയാണ് നവ്യ നായര്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. ‘ദീര്‍ഘമായ രണ്ടു വര്‍ഷത്തിനു ശേഷം സ്കൂള്‍ വീണ്ടും തുറന്നിരിക്കുകയാണ്, എല്ലാ കുട്ടികളെയും ദൈവം അനുഗ്രഹിക്കട്ടെ.’ – സായിയുടെ അധ്യാപികയെയും പരിചയപ്പെടുത്താന്‍ നവ്യ മറന്നില്ല. പൊതുവിദ്യാഭ്യാസ മേഖലയിലെ പതിമൂവായിരത്തിലേറെ സ്കൂളുകളിലായി 42.9 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇന്ന് സ്കൂളിലേക്ക് എത്തിയത്

Facebook Comments Box

By admin

Related Post