ആരാധകരെ ഞെട്ടിക്കാനൊരുങ്ങി പ്രഭാസിന്റെ 25-ാം ചിത്രം ; ഇത് വരെ അഭിനയിക്കാത്ത കഥയും കഥാപാത്രവും ; ഔദ്യോഗിക പ്രഖ്യാപനം 7ന്

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

ബാഗ്ലൂർ :ബാഹുബലി, സാഹോ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സൂപ്പര്‍താരം പ്രഭാസിന്റെ 25-മത്തെ ചിത്രത്തിന്റെ പ്രഖ്യാപനം ഈ മാസം 7-ന് ഉണ്ടാകും. ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കി സൂക്ഷിച്ചിരിക്കുകയാണെങ്കിലും താരം ഇതുവരെ ചെയ്ത ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ കഥയും കഥാപാത്രവുമാകും ഇതിലെന്ന് സിനിമയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.പ്രശസ്ത സംവിധായകന്‍ രാധാകൃഷ്ണകുമാറിന്റെ രാധേശ്യാം എന്ന ബഹുഭാഷാ ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണ് പ്രഭാസ് ഇപ്പോള്‍.
ഇന്ത്യന്‍ സിനിമയിലെ ബ്ലോക്ബസ്റ്റര്‍ സംവിധായകനാകും ചിത്രം ഒരുക്കുന്നത്. പ്രഭാസിനെ നായകനാക്കി ചെയ്യുന്ന സംവിധായകന്റെ ആദ്യ ചിത്രമാകും ഇത്. ലോകമെമ്പാടുമുള്ള പ്രഭാസ് ആരാധകര്‍ വളരെ കൗതുകത്തോടെയും ആകാംക്ഷയോടെയുമാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •