Tue. Apr 30th, 2024

ആക്ഷന്‍ കിംഗ് ബാബു ആന്റണിയുടെ ‘പവര്‍ സ്റ്റാര്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

By admin Jun 2, 2022 #news
Keralanewz.com

രു കാലത്ത് മലയാളത്തിലെ ആക്ഷന്‍ കിംഗായിരുന്നു ബാബു ആന്റണി. മുടി നീടി വളര്‍ത്തിയ ബാബു ആന്റണി അക്കാലത്തെ യുവാക്കളുടെ ഹരമായിരുന്നു.

ഇപ്പോഴിതാ അതേ ലുക്കില്‍ ബാബു ആന്റണി വീണ്ടുമെത്തുകയാണ്. പവര്‍ സ്റ്റാര്‍ എന്ന ചിത്രത്തിലാണ് പഴയ ലുക്ക് അനുസ്‍മരിപ്പിക്കുന്ന വേഷത്തില്‍ ബാബു ആന്റണി എത്തുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവ‍ര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ടു.

പവര്‍ സ്റ്റാറിന്‍റെ സംവിധായകന്‍ ഒമര്‍ ലുലു തന്നെയാണ് ഫസ്റ്റ് ലുക്ക് പങ്കുവച്ചത്. ‘ഒരുപാട്‌ നാളത്തെ എന്റെ ഒരു വലിയ സ്വപ്നം പൂവണിയാന്‍ കൂടെ കട്ടയക്ക് നിന്ന എന്റെ എല്ലാ ചങ്ക് ബഡീസിനും ഡെന്നീസ് ജോസഫ് സാറിനും ഹൃദയത്തില്‍ നിന്നുള്ള നന്ദി. ഒരുപാട്‌ പ്രതീക്ഷയോടെ നിങ്ങളുടെ മുന്നില്‍ ഞങ്ങള്‍ ഇതാ പവര്‍സ്റ്റാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമര്‍പ്പിക്കുന്നു’ എന്ന കുറിപ്പോടെയാണ് ഫസ്റ്റ് ലുക്ക് പങ്കുവച്ചിരിക്കുന്നത്.

പ്രമുഖ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്‍റെ അവസാന തിരക്കഥ എന്ന പ്രത്യേകതയോടെയാണ് ചിത്രം എത്തുന്നത്. ബാബു ആന്‍റണി വീണ്ടും ആക്ഷന്‍ ഹീറോ പരിവേഷത്തിലെത്തുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതലേ പ്രേക്ഷക ശ്രദ്ധയിലുള്ള ചിത്രവുമാണ്. പത്തു വര്‍ഷങ്ങള്‍ക്കു ശേഷമാണു ബാബു ആന്റണി മലയാള സിനിമയില്‍ നായകനായി തിരിച്ചെത്തുന്നത്. മുഴുനീള ആക്ഷന്‍ ചിത്രത്തിന്‍റെ നിര്‍മ്മാണം റോയല്‍ സിനിമാസും ജോയ് മുഖര്‍ജി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്.

ഡ്രഗ് മാഫിയയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണിത്. നായികയും പ്രണയവും കോമഡി രംഗങ്ങളും ഇല്ലാതെ ആക്ഷന് മാത്രം പ്രാധാന്യം നല്‍കി ചെറിയ പിരീഡില്‍ നടക്കുന്ന കഥ പറയുന്ന ചിത്രമായിരിക്കും ‘പവര്‍സ്റ്റാര്‍’ എന്ന് ഒമര്‍ ലുലു നേരത്തെ പറഞ്ഞിരുന്നു. നീണ്ട മുടിയും കാതില്‍ കുരിശിന്റെ കമ്മലുമിട്ട് മാസ് ലുക്കിലാണ് ചിത്രത്തില്‍ ബാബു ആന്റണി എത്തുന്നത്. ഒരു കാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന ബാബു ആന്റണിയുടെ പഴയ ലുക്കിനെ ഓര്‍മ്മപ്പെടുത്തുന്നതിനാണ് ചിത്രത്തിലെ ലുക്കെന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

കഥ, തിരക്കഥ, ഡെന്നിസ് ജോസഫ്, ഛായാഗ്രഹണം സിനു സിദ്ധാര്‍ഥ്, ആക്ഷന്‍ ദിനേശ് കാശി, എഡിറ്റിംഗ് ജോണ്‍ കുട്ടി, സ്പോട്ട് എഡിറ്റര്‍ രതിന്‍ രാധാകൃഷ്ണന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ സ്വപ്‌നേഷ് കെ നായര്‍, കലാസംവിധാനം ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് ലിബിന്‍ മോഹനന്‍, വസ്ത്രാലങ്കാരം ജിഷാദ് ഷംസുദ്ദീന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഗിരീഷ് കറുവാന്തല, മാനേജര്‍: മുഹമ്മദ് ബിലാല്‍, ലൊക്കേഷന്‍ മാനേജര്‍: സുദീപ് കുമാര്‍, സ്ക്രിപ്റ്റ് അസ്സിസ്റ്റന്റ്സ് ഹൃഷികേശ്, സയ്യിദ്, സ്റ്റീല്‍സ് അജ്‍മല്‍, അസിസ്റ്റന്റ് ഡയറക്ടേഴ്സ് ദിയ സന, റൊമാരിയോ പോള്‍സണ്‍, ഷിഫാസ്, ഷിയാസ്, ടൈറ്റില്‍ ഡിസൈന്‍ ജിതിന്‍ ദേവ്, പിആര്‍ഒ പ്രതീഷ് ശേഖര്‍

Facebook Comments Box

By admin

Related Post