Kerala News

കെഎസ്‌ആര്‍ടിസി ശമ്ബള വിതരണം: സംഘടനകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ഇന്ന് തുടങ്ങും

Keralanewz.com

കെഎസ്‌ആര്‍ടിസി ശമ്ബള വിതരണം അനിശ്ചിതത്വത്തിലായതോടെ പ്രതിഷേധവുമായി തൊഴിലാളി സംഘടനകള്‍. സിഐടിയു ഉള്‍പ്പടെയുള്ള സംഘടനകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ഇന്ന് തുടങ്ങും.

എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്ബളം നല്‍കണമെന്ന കരാര്‍ ലംഘിച്ചതോടെയാണ് സമരവുമായി മുന്നോട്ടുപോകാന്‍ യൂണിയനുകള്‍ തീരുമാനിച്ചത്.

കെഎസ്‌ആര്‍ടിസി ആസ്ഥാന മന്ദിരത്തിന് മുന്നില്‍ ധര്‍ണയാകും സിഐടിയു നടത്തുക. സിഎംഡി ഓഫീസിന് മുന്നില്‍ രാപ്പകല്‍ സമരം നടത്താനാണ് ഐഎന്‍ടിയുസിയുടെ തീരുമാനം. നാളെ മുതല്‍ സെക്രട്ടേറിയറ്റിനു മുന്നിലും, കെഎസ്‌ആര്‍ടിസി ജില്ലാ ആസ്ഥാനങ്ങള്‍ക്ക് മുന്നിലും അനിശ്ചിതകാല ധര്‍ണ ബിഎംഎസ് ആരംഭിക്കും.

സര്‍ക്കാരില്‍ നിന്നും സഹായം ലഭിക്കാത്ത സാഹചര്യത്തില്‍, ഇരുപതാം തീയതി ആകാതെ ശമ്ബളം നല്‍കാനാകില്ല എന്നാണ് മാനേജ്‌മെന്റ് നിലപാട്.എന്നാല്‍ ധനവകുപ്പ് പണം അനുവദിക്കുന്ന മുറയ്ക്ക് ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കുമെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം

Facebook Comments Box