Kerala News

അരോപണങ്ങള്‍ രാഷ്ട്രീയ ഗുഢാലോചനയുടെ ഭാഗം: കേരളാ കോണ്‍ഗ്രസ് (എം) പാര്‍ലമെന്ററി പാര്‍ട്ടി യോഗം

Keralanewz.com

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരേ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ദുഷ്ടലാക്കോടെയുള്ളതും രാഷ്ട്രീയ ഗുഢാലോചനയുടെ ഭാഗമാണെന്നും കേരളാ കോണ്‍ഗ്രസ് (എം) പാര്‍ലമെന്റി പാര്‍ട്ടി യോഗം വിലയിരുത്തി

ഇത്തരം വിലകുറഞ്ഞ ആരോപണങ്ങളും നുണക്കഥകളും കേരളത്തില്‍ വിലപ്പോകില്ല. ഒരിക്കല്‍ കേരളത്തിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞ ആരോപണങ്ങളുടെ ഹീനമായ ആവര്‍ത്തനം മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. മുഖ്യമന്ത്രിയേയും സര്‍ക്കാരിനെയും ആക്ഷേപിച്ച് അപകീര്‍ത്തിപ്പെടുത്താനുള്ള ഈ ഗൂഢപദ്ധതി കേരളം വീണ്ടും അവജ്ഞയോടെ തള്ളുമെന്നും യോഗം വിലയിരുത്തി

പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി എംപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, തോമസ് ചാഴികാടന്‍ എംപി, എംഎല്‍എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, സെബാസ്റ്റിയന്‍ കുളത്തിങ്കല്‍, സ്റ്റീഫന്‍ ജോര്‍ജ് എക്‌സ് എംഎല്‍എ എന്നിവര്‍ പങ്കെടുത്തു.

Facebook Comments Box