തൃശൂരില്‍ വീണ്ടും തിമിംഗല ഛര്‍ദി പിടികൂടി

Spread the love
       
 
  
    

തൃശൂര്‍ ; തൃശൂരില്‍ വീണ്ടും തിമിംഗല ഛര്‍ദി പിടികൂടി. വിപണിയില്‍ അഞ്ച് കോടി വില വരുന്ന 5.3 കിലോഗ്രാം തിമിംഗല ഛര്‍ദില്‍ എന്നറിയപ്പെടുന്ന ആംബര്‍ഗ്രിസ് സിറ്റി ഷാഡോ പൊലീസും തൃശൂര്‍ ഈസ്റ്റ് പൊലീസും ചേര്‍ന്നാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.


കഴിഞ്ഞ ദിവസം രാത്രി ആവശ്യക്കാരെന്ന വ്യാജേന താമസസ്ഥലത്തെത്തിയാണ് പൊലീസ് യുവാക്കളെ പിടികൂടിയത്. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപമാണ് ഇവരുടെ താമസം. ചാവക്കാട് സ്വദേശി റംഷീദ്, എറണാകുളം പള്ളുരുത്തി സ്വദേശി ബിനോജ് എന്നിവരാണ് പിടിയിലായത്. ഷാഡോ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് നടപടി.

നേരത്തെയും ജില്ലയില്‍ നിന്ന് ആംബര്‍ഗ്രിസ് പിടികൂടിയിരുന്നു. ചാവക്കാട് ചേറ്റുവയില്‍ നിന്നും വനം വിജിലന്‍സാണ് പിടികൂടിയത്. വിപണിയില്‍ 30 കോടി വിലമതിക്കുന്ന ആംബര്‍ഗ്രിസുമായി മൂന്നുപേരായിരുന്നു അന്ന് പിടിയിലായത്

Facebook Comments Box

Spread the love