Kerala News

തന്റെ കാലുകള്‍ കണ്ട് കുലസ്ത്രീകള്‍ക്കും കുല പുരുഷന്‍മാര്‍ക്കും ഭ്രാന്ത് പിടിക്കും; തുറന്നടിച്ച്‌ കൊണ്ട് നിമിഷ

Keralanewz.com

ബിഗ്‌ബോസ്സ് മലയാളം സീസണ്‍ നാലിലെ മത്സരാര്‍ത്ഥികളില്‍ ശ്രദ്ധ നേടിയ ഒരാളായിരുന്നു നിമിഷ.

ആദ്യ ദിവസം തന്നെ ജനനം മുതല്‍ താന്‍ അനുഭവിക്കുന്ന ഒറ്റപ്പെടലിനെ കുറിച്ച്‌ നിമിഷ വെളിപ്പെടുത്തിയിരുന്നു. അമ്ബത് ദിവസത്തോളം ഷോയില്‍ പിടിച്ചുനിന്ന ശേഷം നിമിഷ പുറത്തേക്ക് പോകുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ വസ്ത്രധാരണത്തേക്കുറിച്ച്‌ മത്സരാര്‍ഥികള്‍ വീണ്ടും പറഞ്ഞതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നിമിഷ.

ഇന്ത്യന്‍ ജനതയുടെ സംസ്‌കാരത്തിന് അല്‍പ്പ വസ്ത്രധാരണം യോജിച്ചതല്ലെന്ന തരത്തില്‍ ലക്ഷ്മിപ്രിയയും ദില്‍ഷയും സംസാരിച്ചിരുന്നു. ഡെനിം ഷോര്‍ട്‌സ് ധരിച്ച്‌ നില്‍ക്കുന്ന ചിത്രങ്ങളാണ് നിമിഷ പങ്കുവച്ചിരിക്കുന്നത്. ഞാന്‍ ഷോയില്‍ നിന്ന് പുറത്തേക്ക് വന്നപ്പോള്‍ എന്റെ ദേഷ്യവും വൈരാഗ്യവും ആ വീട്ടില്‍ ഉപേക്ഷിച്ചിട്ട് തന്നെയാണ് ഞാന്‍ തിരികെ വന്നത്. ഷോയില്‍ നിന്ന് പുറത്തുവന്ന ശേഷം എന്നോടൊപ്പം മത്സരിച്ച ഒരു മത്സരാര്‍ഥിയെക്കുറിച്ചും മോശം പറയുകയോ അവരുടെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല.

പക്ഷേ ഞാന്‍ ഷോയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷവും എന്നെ കുറിച്ച്‌ വീട്ടിലുള്ളവരെല്ലാം വീണ്ടും മോശം കാര്യങ്ങളാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച്‌ എന്റെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തിയിട്ടുള്ള സംഭാഷണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതിനാലാണ് ഞാന്‍ ഈ കുറിപ്പ് എഴുതേണ്ടി വരുന്നത്. നിമിഷ ഒരു പോസ്റ്റില്‍ കുറിച്ചു.

ഷോര്‍ട്‌സ് ഇട്ട് നില്‍ക്കുന്ന ദില്‍ഷയുടെ ചിത്രങ്ങളും നിമിഷ പങ്കുവച്ചിട്ടുണ്ട്. ഒരാളുടെ വസ്ത്രധാരണം ശരിയല്ല എങ്കില്‍ മറ്റൊരു പൗരന് അതേക്കുറിച്ച്‌ പറയാന്‍ അവകാശമുണ്ടെന്നാണ് ഹൗസിലെ മറ്റ് അംഗങ്ങളോട് നിമിഷയുടെ വസ്ത്രധാരണത്തേക്കുറിച്ച്‌ ദില്‍ഷ പറഞ്ഞത്

Facebook Comments Box