Sun. May 19th, 2024

അശ്ലീല വീഡിയോ ഡൗണ്‍ലോഡുകളുടെ കാര്യത്തില്‍ സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷന്‍ ഇന്ത്യയില്‍ ഒന്നാമത്

By admin Jun 11, 2022 #news
Keralanewz.com

ഹൈദരാബാദ് :റെയില്‍വേ സ്റ്റേഷനില്‍ സൗജന്യ വൈഫൈ നല്‍കുന്നത് ആളുകള്‍ക്ക് നല്ല യാത്രാനുഭവത്തിന് വേണ്ടിയാണ്.

എന്നാല്‍, പലപ്പോഴും ആളുകള്‍ അതുപയോ​ഗിക്കുന്നത് മറ്റു പല ആവശ്യങ്ങള്‍ക്കുമാണ്.ലൈംഗിക വീഡിയോകള്‍ കാണാനും ഡൗണ്‍ലോഡ് ചെയ്യാനുമാണ് ഇപ്പോള്‍ ഈ സേവനം പ്രധാനമായും ഉപയോഗിക്കുന്നതെന്നാണ് റെയില്‍ ടെല്‍ (RailTel) കണ്ടെത്തിയിരിക്കുന്നത്.പ്രത്യേകിച്ച്‌ സെക്കന്തരാബാദ് സ്റ്റേഷനിലെ വൈഫൈ ഉപയോക്താക്കള്‍.

അശ്ലീല ഡൗണ്‍ലോഡുകളുടെ കാര്യത്തില്‍ സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷന്‍ ഇന്ത്യയില്‍ തന്നെ ഒന്നാം സ്ഥാനത്താണെന്ന് റെയില്‍ ടെല്‍ പറയുന്നു.റിപ്പോര്‍ട്ട് അനുസരിച്ച്‌, സൗത്ത് സെന്‍ട്രല്‍ റെയില്‍വേയിലെ (SCR) സെക്കന്തരാബാദാണ് ഏറ്റവും കൂടുതല്‍ ലൈംഗിക ഉള്ളടക്കം ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.തൊട്ടുപിന്നാലെ ഹൈദരാബാദ്,വിജയവാഡ, തിരുപ്പതി എന്നീ സ്റ്റേഷനുകളുമുണ്ട്.എല്ലാം ആന്ധ്ര പ്രദേശ്, തെലങ്കാന സംസ്ഥാനത്തെ റയില്‍വെ സ്റ്റേഷനുകള്‍.

ഏകദേശം 30 മിനിറ്റ് ഡാറ്റ സെഷനില്‍ ഒരു ഉപയോക്താവ് ശരാശരി 350 MB ഉപയോഗിക്കുന്നു. 350 MB ഡാറ്റ ഉപഭോഗത്തിന്റെ 90% വും പോണ്‍ സൈറ്റുകളില്‍ നിന്നാണ്. തെലങ്കാനയിലെ സെക്കന്തരാബാദ്, അശ്ലീല ഡൗണ്‍ലോഡുകളുടെ കാര്യത്തില്‍ മാത്രമല്ല, എസ്‌സി‌ആറിലെ ഉപയോക്താക്കളുടെയും ഡാറ്റ ഉപഭോഗത്തിന്റെയും കാര്യത്തിലും ഒന്നാമതാണെന്ന് റെയില്‍ ടെല്ലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നു.

Facebook Comments Box

By admin

Related Post