Sat. Apr 20th, 2024

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ : വ്യാപാരികളുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍ ; പുതിയ നിബന്ധനകളില്‍ ആശങ്ക അറിയിക്കും

By admin Aug 6, 2021 #news
Keralanewz.com

കൊച്ചി : ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു തേടി വ്യാപാരികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. അതേസമയം നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തിയ കാര്യം സര്‍ക്കാര്‍ കോടതിയെ അറിയിക്കും.

അതേസമയം പുതിയ ഉത്തരവ് പ്രകാരം കടകളില്‍ എത്തുന്നവര്‍ കോവിഡ് വാക്‌സിന്‍ എടുത്തതിന്റെയോ, ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കാണിക്കണമെന്ന നിര്‍ദേശത്തില്‍ വ്യാപാരികള്‍ കോടതിയില്‍ ആശങ്ക അറിയിക്കും. ഇത്തരത്തിൽ പരിശോധിച്ച് ഉറപ്പു വരുത്തി കടകളില്‍ സാധനം നല്‍കുക അപ്രായോഗികമാണെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. 

അതേസമയം കടകളില്‍ പ്രവേശിക്കുന്നതിന് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കില്ല. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കേണ്ടെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കളക്ടര്‍മാര്‍ നിര്‍ദേശം നല്‍കി. എന്നാല്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന കാര്യം ഉറപ്പു വരുത്താനും നിര്‍ദേശിച്ചിട്ടുണ്ട്.

Facebook Comments Box

By admin

Related Post