Fri. May 3rd, 2024

കാറും ബസും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു

By admin Jun 11, 2022 #news
Keralanewz.com

കുമ്ബനാട്: കോഴഞ്ചേരി-തിരുവല്ല റോഡില്‍ കുമ്ബനാടിന് സമീപം മുട്ടുമണ്ണില്‍ വച്ച്‌ ബസും കാറും തമ്മില്‍ കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു.കാര്‍ ഓടിച്ചിരുന്ന രാജു പുളിമൂട്ടില്‍(68) ആണ് മരിച്ചത്.മൃതദേഹം കുമ്ബനാട് ഫെല്ലോഷിപ്പ് ഹോസ്പിറ്റലില്‍ ആണ് ഉള്ളത്.

രാവിലെ പത്തുമണിയോടുകൂടിയായിരുന്നു സംഭവം.കോഴഞ്ചേരിയില്‍ നിന്നും തിരുവല്ലയ്ക്ക് പോയ സ്വകാര്യ ബസും ഇരവിപേരൂരില്‍ നിന്നും മാരാമണ്ണിലേക്ക് വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.കെഎസ്‌ആര്‍ടിസിയുമായി മത്സരിച്ച്‌ വന്നതായിരുന്നു സ്വകാര്യ ബസ്.ഇന്നലെ ടിപ്പര്‍ലോറി സ്കൂട്ടറില്‍ ഇടിച്ച്‌ വീട്ടമ്മയും ഇവിടെ മരിച്ചിരുന്നു.

Facebook Comments Box

By admin

Related Post