Sun. May 19th, 2024

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം; മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്

By admin Jun 14, 2022 #news
Keralanewz.com

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്.

​മ​ട്ട​ന്നൂ​ര്‍​ ​ബ്ലോ​ക്ക് ​പ്ര​സി​ഡ​ന്റ് ​ഫ​ര്‍​സി​ന്‍​ ​മ​ജീ​ദ്,​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​ആ​ര്‍.​കെ​ ​ന​വീ​ന്‍​കു​മാ​ര്‍, മ​ട്ട​ന്നൂ​ര്‍​ ​മ​ണ്ഡ​ലം​ ​സെ​ക്ര​ട്ട​റി​ ​സു​നി​ത്ത് എന്നിവര്‍ക്കെതിരെയാണ് നടപടി.

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനിലിന്റെ മൊഴിയുടെയും ഇന്‍ഡിഗോ ഗ്രൗണ്ട് മാനേജറുടെ കത്തിന്റെ അടിസ്ഥാനത്തിലുമാണ് കേസെടുത്തത്. പ്രതികള്‍ക്കെതിരെ വധശ്രമക്കുറ്റത്തിന് പുറമെ ഔദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തല്‍, എയര്‍ക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതിക്രമം, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി.

ക​ണ്ണൂ​രി​ല്‍​ ​നി​ന്ന് ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള​ ​ഇ​ന്‍​ഡി​ഗോ​ 6​E​ 7404​ ​വി​മാ​ന​ത്തി​ലാ​ണ് ​മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​ ഫര്‍സിന്‍ മജീദും, നവീന്‍ കുമാറും ​മു​ദ്രാ​വാ​ക്യം​ ​വി​ളി​ച്ച്‌ ​പ്ര​തി​ഷേ​ധി​ച്ച​ത്.​ ​സുനിത്ത് കുമാറാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഫ​ര്‍​സി​ന്‍​ ​ക​റു​ത്ത​ ​ടീ​ ​ഷ​ര്‍​ട്ടാ​ണ് ​ധ​രി​ച്ചി​രു​ന്ന​ത്.​ ​

​ക​ണ്ണൂ​രി​ല്‍​ ​യാ​ത്ര​ക്കാ​രെ​ ​ക​ര്‍​ശ​ന​ ​പ​രി​ശോ​ധ​ന​യ്ക്ക്​ ​ശേ​ഷ​മാ​ണ് ​വി​മാ​ന​ത്തി​ല്‍​ ​പ്ര​വേ​ശി​പ്പി​ച്ച​ത്.​ ​യൂ​ത്ത് ​കോ​ണ്‍​ഗ്ര​സി​ന്റെ​ ​പ്രാ​ദേ​ശി​ക​ ​നേ​താ​ക്ക​ളാ​ണെ​ന്ന് ​പൊ​ലീ​സി​ന് ​അ​റി​യാ​മാ​യി​രു​ന്നെ​ങ്കി​ലും,​ ​ആ​ര്‍.​സി.​സി​യി​ല്‍​ ​ചി​കി​ത്സ​യി​ലു​ള്ള​ ​ബ​ന്ധു​വി​നെ​ ​കാ​ണാ​ന്‍​ ​പോ​കു​ന്നു​വെ​ന്ന് ​പ​റ​ഞ്ഞാ​ണ് ​പ്ര​തി​ഷേ​ധ​ക്കാ​ര്‍​ ​ക​യ​റി​യ​ത്. 12,000​ ​രൂ​പ​ ​വീ​തം​ ​ന​ല്‍​കി​ ​അവസാന നി​മി​ഷമെടുത്ത ടി​ക്കറ്റി​ലായി​രുന്നു യാത്ര

Facebook Comments Box

By admin

Related Post