Mon. May 6th, 2024

പ്രതിഷേധ കോലാഹലങ്ങള്‍ക്കിടെ ഇടത് മുന്നണി യോഗം ഇന്ന്

By admin Jun 14, 2022 #news
Keralanewz.com

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ശക്തമായിരിക്കെ ഇടത് മുന്നണി യോഗം ഇന്ന് ചേരും. സ്വപ്നയുടെ ആരോപണങ്ങളെ തുടര്‍ന്ന് പ്രതിപക്ഷം നടത്തുന്ന സമരങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ യോഗം തീരുമാനമെടുക്കും.

രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ക്കൊപ്പം മറ്റ് പ്രതിരോധ നടപടികളും ചര്‍ച്ചയാകും. സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് പ്രതിപക്ഷം സമരം ശക്തമാക്കിയത്. പുറത്തെ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ വിമാനത്തിനുള്ളിലും പ്രതിഷേധമുണ്ടായതോടെ അതേ നാണയത്തില്‍ തിരിച്ചടിക്കാനാണ് ഇടത് മുന്നണി തീരുമാനം. എന്ത് തരത്തിലെ പ്രതിരോധമാണ് സര്‍ക്കാരിനും മുന്നണിക്കും ഒരുക്കേണ്ടതെന്ന കാര്യം ഇന്നത്തെ മുന്നണി യോഗം തീരുമാനിക്കും.

പ്രതിപക്ഷത്തിന്റേയും സ്വപ്നയുടേയും ആരോപണങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് എല്‍.ഡി.എഫിന്റെ പ്രധാന തീരുമാനം. സ്വപ്ന ഇപ്പോള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ രണ്ട് വര്‍ഷം മുന്‍പ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചതാണെന്നാണ് എല്‍ഡിഎഫിന്റെ നിലപാട്. മാത്രമല്ല ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും എല്‍. ഡി.എഫ് പറയുന്നുണ്ട്.

ഇതിനെ രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ വിളിച്ച്‌ പ്രതിരോധിക്കാനാണ് എല്‍.ഡി.എഫ് തീരുമാനിച്ചിരുന്നത്. എന്നാല്‍ വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായതോടെ എല്‍ഡിഎഫ് പ്രതിരോധ തന്ത്രം മാറ്റിയിട്ടുണ്ട്. മുഖ്യമന്ത്രിയെ അപകടപ്പെടുത്താന്‍ നീക്കം നടത്തുന്നുണ്ടെന്ന തരത്തിലേക്ക് പ്രചരണം നടത്താനും എല്‍.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്

Facebook Comments Box

By admin

Related Post