Kerala News

ജിവി പ്രകാശ് നായകനാകുന്ന ‘ഇടിമുഴക്കത്തിന്റെ’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

Keralanewz.com

നടനും നിര്‍മ്മാതാവും രാഷ്ട്രീയക്കാരനുമായ ഉദയനിധി സ്റ്റാലിന്‍ തിങ്കളാഴ്ച്ച, നടന്‍മാരായ ജിവി പ്രകാശും ഗായത്രിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സംവിധായകന്‍ സീനു രാമസാമിയുടെ വരാനിരിക്കുന്ന ആക്ഷന്‍ എന്റര്‍ടെയ്നര്‍ ‘ഇടിമുഴക്കത്തിന്റെ’ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.

ജിവി പ്രകാശ് നാടന്‍ ലുക്കും കഠാരയും പിടിച്ച്‌ നില്‍ക്കുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. സ്കൈമാന്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ കലൈമഗന്‍ മുബാറക് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം എന്‍ ആര്‍ രഘുനന്തനും വരികള്‍ കവിപേരരശു വൈരമുത്തുവുമാണ്. ജിവി പ്രകാശ് കുമാര്‍, ഗായത്രി എന്നിവരെ കൂടാതെ ശരണ്യ പൊന്‍വണ്ണന്‍, എം എസ് ഭാസ്കര്‍, അരുള്‍ദോസ് എന്നിവരാണ് മറ്റ് താരങ്ങള്‍. ചിത്രത്തിലെ നായകന്‍ ജിവി പ്രകാശിന്റെ ജന്മദിനത്തോട് അനുബന്ധിച്ച്‌ തിങ്കളാഴ്ചയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്

Facebook Comments Box