Sat. May 18th, 2024

ഇരു വിഭാഗങ്ങളും തെരുവില്‍ പോരാട്ടം, ഇടുക്കിയില്‍ ഡി.സി.സി പ്രസിഡന്റിനും കണ്ണൂരില്‍ കെ സുധാകരന്റെ ഭാര്യാ സഹോദരിയുടെ വീടിനും നേരെ ആക്രമണം

By admin Jun 14, 2022 #news
Keralanewz.com

കോണ്‍ഗ്രസ് കൊളുത്തി വിട്ട തീപ്പൊരി നാടാകെ കത്തിപ്പടരുന്നു. എല്ലാ സുരക്ഷാ സംവിധാനങ്ങളും തൃണവല്‍ഗണിച്ച്‌ ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ വച്ച്‌ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ തുനിഞ്ഞതില്‍ ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.

ജനജീവിതം ദുസഹമാക്കിക്കൊണ്ട് ഇരു വിഭാഗങ്ങളും സംസ്ഥാനമാകെ അക്രമണം അഴിച്ചുവിടുകയാണ്. പലയിടത്തും സി.പി.എം പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുന്ന സ്ഥിതിയുണ്ടായി.
ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി.മാത്യുവിനു നേരെ ഡിവൈഎഫ്‌ഐ കൈയേറ്റ ശ്രമം. മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച്‌ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം പ്രകടനം നടത്തുന്നതിനിടെയാണ് സി.പി മാത്യുവിന്റെ കാര്‍ തടഞ്ഞ് നിര്‍ത്തി ആക്രമിച്ചത്. വാഹത്തിന്റെ സൈഡ് ഗ്ലാസ് ഉള്‍പ്പെടെ തകര്‍ത്തു. സി.പി മാത്യുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊടുപുഴ ഗാന്ധി സ്വകയറില്‍ വച്ചാണ് ആക്രമണം.

ഇതിനിടെ കണ്ണൂരില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ഭാര്യ സഹോദരിയുടെ വീടിന് നേരെ ആക്രമണം. കണ്ണൂര്‍ ആഡൂരിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. സുധാകരന്റെ ഭാര്യ സ്മിതയുടെ സഹോദരിയുടെ വീടിന് നേരെയായിരുന്നു കല്ലേറ്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിലെ പ്രതിഷേധത്തിന്റേയും അതിന് തൊട്ടുപിന്നാലെ തിരുവനന്തപുരത്തെ കെപിസിസി ഓഫിസിന് നേരെയുണ്ടായ കല്ലേറിന്റേയും പശ്ചാത്തലത്തില്‍ വിവിധയിടങ്ങളില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം നടക്കുന്നതിനിടെയാണ് ഈ ആക്രമണം ഉണ്ടായത്.

തിരുവനന്തപുരത്ത് സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷം. കെപിസിസി ഓഫീസിനു മുന്നില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടല്‍, സ്ഥിതി നിയന്ത്രിക്കാന്‍ ദ്രുതകര്‍മസേന ഇറങ്ങി. കെപിസിസി ഓഫിസ് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഓഫിസിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് കേടുപാട് വരുത്തി. വെള്ളയമ്ബലത്തെ സിഐടിയു ഓഫിസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു.

കൊല്ലം ചവറ പന്മനയിലും കോണ്‍ഗ്രസ് ഡിവൈഎഫ്‌ഐ സംഘര്‍ഷമുണ്ടായി. മുഖ്യമന്ത്രിയുടെ കോലം കത്തിയ്ക്കാന്‍ ശ്രമിച്ചതായിരുന്നു സംഘര്‍ഷത്തില്‍ കലാശിച്ചത്. അടൂരിലും മല്ലപ്പള്ളിയിലും കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരെ ആക്രണമുണ്ടായി. കോഴഞ്ചേരി ഇന്ദിര ഗാന്ധി പ്രതിമയ്ക്ക് സമീപത്തെ കോണ്‍ഗ്രസിന്‍റെ കൊടിമരം സിപിഎം തകര്‍ത്തു. കണ്ണൂര്‍ ഇരിട്ടിയില്‍ യൂത്ത് കോണ്‍ഗ്രസ്-ഡിവൈഎഫ്‌ഐ സംഘര്‍ഷത്തില്‍ ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു. തളിപ്പറമ്ബില്‍ കോണ്‍ഗ്രസ് ഓഫിസ് തകര്‍ത്തു; സ്കൂട്ടര്‍ അഗ്നിക്കിരയാക്കി തലശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസിന്റെ ബോര്‍ഡും ചില്ലുകളും തകര്‍ത്തു. കാസര്‍കോട് നീലേശ്വരത്ത് കോണ്‍ഗ്രസ് ഓഫിസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്തു

Facebook Comments Box

By admin

Related Post