Kerala News

ജൂവലറിയിലേക്ക് ഓടിക്കയറിയ കാട്ടുപന്നി ഗ്ലാസുകളും ഫര്‍ണിച്ചറുകളും തകര്‍ത്തു

Keralanewz.com

തിരൂര്‍: ജൂവലറിക്കുള്ളില്‍ കാട്ടുപന്നിയുടെ പരാക്രമം.സംഭവത്തില്‍ ജൂവലറിയുടെ ഗ്ലാസുകള്‍ മുഴുവന്‍ തകര്‍ന്നു.

ഇന്നലെ രാത്രി 7.15ഓടെ തിരൂര്‍ പള്ളിക്ക് സമീപത്തെ ജോസ് ജൂവലറിക്കുള്ളില്‍ ഓടിക്കയറിയ കാട്ടുപന്നി കടയില്‍ പാഞ്ഞുനടന്ന് പരിഭ്രാന്തി പരത്തുകയായിരുന്നു.ഗ്ലാസിന്റെ വാതിലും കൗണ്ടറിന്റെ ഗ്ലാസുകളും തകര്‍ന്നു.

ജൂവലറി അടയ്ക്കാന്‍ തുടങ്ങുമ്ബോഴായിരുന്നു കാട്ടുപന്നി ഓടിവന്നത്. സ്വര്‍ണാഭരണങ്ങള്‍ വച്ചിരുന്ന ചില്ലുകൂടുകളില്‍ ഇടിച്ചെങ്കിലും അവ തകര്‍ന്നില്ല. കടയിലുണ്ടായിരുന്ന ഫര്‍ണീച്ചറുകളും ഇടിച്ചു തെറിപ്പിച്ചിട്ടുണ്ട്

Facebook Comments Box