Kerala News

ജീവിച്ചിരുന്നെങ്കില്‍ അച്ഛന്‍ വളരെയധികം സന്തോഷിക്കുന്ന ദിവസങ്ങളാകുമായിരുന്നു ഇത്, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അച്ഛന്റെ കുഞ്ഞു മകള്‍ വിവാഹിതയാകും എന്ന് ആര്യ

Keralanewz.com

സഹോദരിയുടെ വിവാഹ വാര്‍ത്ത പങ്കുവച്ചും അച്ഛന് ജന്മദിനാശംസ നേര്‍ന്നും നടിയും അവതാരകയുമായ ആര്യ ബാബു. ജീവിച്ചിരുന്നെങ്കില്‍ അച്ഛന്‍ വളരെയധികം സന്തോഷിക്കുന്ന ദിവസങ്ങളാകുമായിരുന്നു ഇത്.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അച്ഛന്റെ കുഞ്ഞു മകള്‍ വിവാഹിതയാകും. അച്ഛനെ കൂടുതല്‍ ആവശ്യമുള്ളസമയമാണ് ഇതെന്നും എപ്പോഴും ഒപ്പമുണ്ടെന്ന് അറിയാമെന്നും ആര്യ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. അഖിലാണ് ആര്യയുടെ സഹോദരി അ‍ഞ്ജനയുടെ വരന്‍. 2020 ഡിസംബറില്‍ ആയിരുന്നു ഇവരുടെ
വിവാഹനിശ്ചയം.

ആര്യ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചതിങ്ങനെ:

സ്വര്‍ഗത്തിലെ എന്റെ മാലാഖയ്ക്ക് പിറന്നാളാശംസകള്‍. ഇവിടെ ഉണ്ടായിരുന്നെങ്കില്‍ അച്ഛന്‍ ഇപ്പോള്‍
സന്തോഷത്തിന്റെ കൊടുമുടിയില്‍ ആയിരുന്നേനേ. കാരണം അച്ഛന്റെ കുഞ്ഞു മകള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിവാഹിതയാകും.

വിട പറയുന്നതിനു മുമ്ബ് അച്ഛനു നല്‍കിയ വാക്ക് ഞാനിപ്പോഴും
ഓര്‍ക്കുന്നുണ്ട്. അതിനോട് നീതി പുലര്‍ത്താനായെന്ന് വിശ്വസിക്കുന്നു. അങ്ങയെ എനിക്ക് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള സമയം ആണിത്. അച്ഛന്‍ എപ്പോഴും ഒപ്പമുണ്ടെന്ന് അറിയാം. പരിധികള്‍ക്കപ്പുറം അച്ഛനെ ഞാന്‍ സ്നേഹിക്കുന്നു. സ്വര്‍ഗത്തിലുള്ള എന്റെ ഹീറോയ്ക്ക് ജന്മദിനാശംസകള്‍

Facebook Comments Box