Kerala News

മാരാരിക്കുളത്ത് വിദേശമദ്യവുമായി യുവതി പിടിയിൽ

Keralanewz.com

ആലപ്പുഴ: വിദേശമദ്യവുമായി യുവതി പിടിയിൽ. തോപ്പുംപടി സ്വദേശിനി സജിതയെയാണ് അറസ്റ്റ് ചെയ്തത്.

മാരാരിക്കുളത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന  142 കുപ്പി മദ്യമാണ് പിടികൂടിയത്. മദ്യത്തിന് പുറമെ 30 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഒരു ചന്ദനമുട്ടിയും കണ്ടെത്തി.

മാരാരിക്കുളം എസ് എച്ച് ഓ രാജേഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. അബ്ക്കാരി ആക്ട് പ്രകാരം സജിതക്കെതിരെ കേസെടുത്തു

Facebook Comments Box