Kerala News

വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചു പണവും സ്വര്‍ണവും തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയില്‍ സി.പി.എം പഞ്ചായത്ത് അംഗം അറസ്റ്റില്‍

Keralanewz.com

കൊട്ടിയം: വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചതിന് പുറമേ പണവും സ്വര്‍ണവും തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന സി.പി.എം പഞ്ചായത്ത് അംഗം അറസ്റ്റില്‍.ആദിച്ചനല്ലൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്ബര്‍ വടക്കേ മൈലക്കാട് ലക്ഷ്മിഭവനത്തില്‍ രതീഷ് കുമാറാണ് (42) അറസ്റ്റിലായത്.

രതീഷ് കുമാര്‍ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ്. ഇയാളുടെ ഭാര്യ കഴിഞ്ഞ വര്‍ഷം കൊവിഡ് ബാധിച്ച്‌ മരിച്ചു. ഇതിന് പിന്നാലെ ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്ന രണ്ട് മക്കളുള്ള യുവതിയുമായി അടുപ്പത്തിലാവുകയും . തുടര്‍ന്ന് വിവാഹത്തിനും ധാരണയായി. യുവതിയുടെ വീട്ടുകാരുമായി നല്ല ബന്ധം പുലര്‍ത്തിയ രതീഷ് കുമാര്‍ പലപ്പോഴായി പണവും ആറ് പവനും കൈപ്പറ്റിയിരുന്നു.

രതീഷിനെ കുറിച്ച്‌ മോശം അഭിപ്രായം കേട്ടതോടെ ബന്ധം തുടരേണ്ടെന്ന നിലപാട് യുവതിയുടെ അമ്മ സ്വീകരിച്ചു. ഇതറിഞ്ഞ പ്രതി കഴിഞ്ഞ മേയില്‍ യുവതിയെയും കൂട്ടി വര്‍ക്കല, കന്യാകുമാരി എന്നിവിടങ്ങളിലേക്ക് പോയി. ഇതോടെ മകളെ കാണാനില്ലെന്ന് കാണിച്ച്‌ യുവതിയുടെ അമ്മ കൊട്ടിയം പൊലീസില്‍ പരാതി നല്‍കി.ഏതാനും ദിവസത്തിന് ശേഷം മടങ്ങിയെത്തിയ ഇരുവരും മക്കള്‍ക്കൊപ്പം ഒന്നിച്ച്‌ താമസിച്ചുകൊള്ളാമെന്ന് കോടതിയെ ബോധിപ്പിച്ചു. പിന്നീട് ഇരുവരും കണ്ണനല്ലൂര്‍ നെടുമ്ബനയില്‍ വാടക വീട്ടില്‍ താമസം ആരംഭിക്കുകയായിരുന്നു . ഇവിടെ വച്ച്‌ രതീഷ് കുമാര്‍ ശാരീരികമായി ഉപദ്രവിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞതോടെ രതീഷ് കുമാര്‍ ഒളിവില്‍ പോയി. കഴിഞ്ഞ ആറിന് ശാരീരിക അവശതകളെ തുടര്‍ന്ന് യുവതി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് ഇപ്പോഴത്തെ അറസ്റ്റ്

Facebook Comments Box