Tue. Apr 23rd, 2024

കേരള കോൺഗ്രസ്(എം) കടുത്തുരുത്തി നിയോജകമണ്ഡല നേതൃത്വയോഗം നിയമസഭ തെരഞ്ഞെടുപ്പ് വിഷയങ്ങൾ വിലയിരുത്തി

By admin Jul 9, 2021 #news
Keralanewz.com

കടുത്തുരുത്തി: നിയമസഭ തിരഞ്ഞടുപ്പിൽ കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ ബിജെപി യുഡിഫ് സ്ഥാനാർഥിയുമായി വോട്ട്കച്ചവടം നടത്തിയിട്ടും നേരിയ മാർജനിൽ വിജയം കൈവിട്ടു പോയത് സംബന്ധിച്ച് നിയോജകമണ്ഡലം നേതൃയോഗം വിശദമായി ചർച്ചചെയ്ത് വിഷയങ്ങൾ വിലയിരുത്തുന്നതിനുവേ ണ്ടിയും ബൂത്ത്തലങ്ങളിലെ പ്രവർത്തകരുടെ റിപ്പോർട്ട് പരിശോധിക്കുന്നതിനും നിയോജകമണ്ഡലത്തിലെ 12 മണ്ഡലത്തിലും പ്രവർത്തക നേതൃത്വ യോഗം ചേരുന്നതിന്  തിയതി നിശ്ചയിച്ചു. കേരളാകോൺഗ്രസ് (എം)പാർട്ടിയിലേക്ക് യുഡിഫിൽ നിന്നും,ബിജെപിയിൽ നിന്നും,വിവിധ പാർട്ടികളിൽ നിന്നും സ്വതന്ത്രചിന്താഗതിക്കാരിൽ നിന്നും കൂടുതൽ ആളുകൾ കടന്ന് വരുന്നുണ്ട്

.അവരെ പാർട്ടിയിൽചേർക്കുന്നതിനും,പ്രാദേശിക തലത്തിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കണമെന്നും നേതൃയോഗം നിർദേശം നൽകി.പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ. പി. എം മാത്യു ഉഴവൂരിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഓഫീസ്ചാർജ് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. സ്റ്റീഫൻ ജോർജ് Ex M L A ഉദ്ഘാടനം ചെയിതു.പാർട്ടി ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം,നേതാക്കൻമാരായ പി എം .മാത്യു Ex M L A, ജോസ് പുത്തൻകാല, സ്‌ക്കറിയാസ് കുതിരവേലി,  പ്രദീപ് വലിയപറമ്പിൽ,പിസി കുര്യൻ, തോമസ് ടി കീപ്പുറം,  ടി.എ.ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.യോഗത്തിൽ മണ്ഡലം പ്രസിഡന്റമാരായ എഎം മാത്യു അരീക്കരതുണ്ടത്തിൽ (കടുത്തുരുത്തി)കെ.സി മാത്യു (മാഞ്ഞൂർ)സിബി മാണി(കുറവിലങ്ങാട്)ബെൽജി ഇമ്മാനുവേൽ(മരങ്ങാട്ടുപ്പള്ളി)തോമസ് പുളിക്കയിൽ(കടപ്ലാമറ്റം)ജോസ് തൊട്ടിയിൽ(ഉഴവൂർ)  റോയി മലയിൽ (മോനിപ്പള്ളി)സണ്ണി പുതിയിടം (വെളിയന്നൂർ)സേവ്യർ കൊല്ലപ്പള്ളി(മുളക്കുളം)രാധകൃഷ്ണ കുറുപ്പ്(കിടങ്ങൂർ)പി.ടി. കുര്യൻ (ഞീഴൂർ)ബിജു പഴയപ്പുരയക്കൽ(കാണക്കാരി)എന്നിവർ പങ്കെടുത്തു.

മണ്ഡല  നേതൃയോഗങ്ങൾ

 1.ജൂലയ് 10 ശനി 5 പി എം മോനിപ്പള്ളി2.ജൂലയ് 11 ഞായർ 4 പി കിടങ്ങൂർ3.ജൂലയ്12 തിങ്കൾ 5 പി എം മരങ്ങാട്ടുപ്പള്ളി4.ജൂലയ് 15 വ്യാഴം 5 പിഎം മുളക്കുളം5.ജൂലയ് 18 ഞായർ 4 പി എം ഞീഴൂർ6ജൂലയ് 20ചൊവ്വ 5 പി എം കുറവിലങ്ങാട്7.ജൂലയ് 21  ബുധൻ 5 പി എം മാഞ്ഞൂർ8.ജൂലയ് 22 വ്യാഴം 5 പി എം കാണക്കാരി9.ജൂലയ് 23 വെള്ളി 5 പി എം കടപ്ലാമറ്റം10.ജൂലയ് 24 ശനി 4 പി എം കടുത്തുരുത്തി11.ജൂലയ് 25 ഞായർ 5 പിഎം ഉഴവൂർ12.ജൂലയ് 27 ചൊവ്വ 5 പി എം വെളിയന്നൂർ. എന്നീ ക്രമത്തിൽ നടക്കുമെന്നും പാർട്ടിയുടെ സംസ്ഥാന,ജില്ലാ,നിയോജകമണ്ഡലം നേതാക്കൾ പങ്കെടുക്കുമെന്നും നിയോജകമണ്ഡലം പ്രസിഡന്റ് പിഎം മാത്യു ഉഴവൂർ, ഓഫീസ് ചാർജ്‌ ജനറൽ സെക്രട്ടറി ടിഎ ജയകുമാർ എന്നിവർ അറിയിച്ചു.

Facebook Comments Box

By admin

Related Post