Kerala News

ഫാ സ്റ്റാന്‍ സ്വാമിയുടെ മരണം: കേരള കോൺഗ്രസ് (എം) നേതൃത്വത്തിൽ കറുത്ത തുണികൊണ്ട് വായ് മൂടിക്കെട്ടി മെഴുകുതിരി ദീപം തെളിയിച്ചു

Keralanewz.com

തൊടുപുഴ:അധഃസ്ഥിതരുടെയും ആദിവാസികളുടേയും ഇടയില്‍ അരനൂറ്റാണ്ടിലധികം പ്രവര്‍ത്തിച്ച ഫാ സ്റ്റാന്‍ സ്വാമിയെ 84-ാം വയസില്‍ ഗുണ്ടാ ആക്ട് ചുമത്തി ജയിലിലടച്ചു  കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് എം തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ഗാന്ധി സ്ക്വയറിൽ കറുത്ത തുണി കൊണ്ട് വായ് മൂടിക്കെട്ടി പ്രതിഷേധ ജ്വാല തെളിയിച്ചു. കേരള കോൺഗ്രസ് എം സ്ററീയറിംങ്  കമ്മിറ്റി അംഗം അഗസ്റ്റിൻ വട്ടക്കുന്നേൽ സമരം ഉദ്ഘാടനം ചെയ്തു. വന്ദ്യവയോധികനായ  സ്റ്റാൻ സ്വാമി എന്ന പുരോഹിതനെ  ഗുണ്ടാ ആക്ട് പ്രകാര ജാമ്യം നൽകാതെ മരണത്തിന് വിട്ടു നൽകിയത് കടുത്ത നീതിനിഷേധവും നഗ്നമായ മനുഷ്യാവകാശ ലംഘനവുമാണെന്ന്  അദ്ദേഹം പറഞ്ഞു.

പാർട്ടി നിയോജകമണ്ഡലം പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറ, നേതാക്കളായ ജയകൃഷ്ണൻ പുതിയേടത്ത്, ജോസ് കവിയിൽ, ബെന്നി പ്ലാക്കൂട്ടം, ജോജോ അറയ്ക്കക്കണ്ടം,ജോയ് പാറത്തല, ജോമി കുന്നപ്പള്ളി, റോയ്സൺ കുഴിഞ്ഞാലിൽ,മാത്യു എം.പി.ജോസ് പാറപ്പുറം, തുടങ്ങിയവർ പ്രസംഗിച്ചു.  

Facebook Comments Box