14 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി : യുവാവ് അറസ്റ്റില്‍
തിരുവല്ല: 14 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍.
ആനിക്കാട് വായ്പൂര് വടശ്ശേരില്‍ വീട്ടില്‍ വി.പി. പ്രശാന്താണ് (36) അറസ്റ്റിലായത്. കീഴ്വായ്പൂര് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ പിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പോക്സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. പ്രിന്‍സിപ്പല്‍ എസ്.ഐ ആദര്‍ശിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി
Facebook Comments Box