Fri. May 3rd, 2024

മദ്യപിച്ച്‌ വീട്ടിലെത്തി കടന്ന് പിടിക്കാന്‍ ശ്രമിച്ചയാളെ യുവതി അടിച്ചുകൊന്നു

By admin Jun 21, 2022 #news
Keralanewz.com

പത്തനംതിട്ട: മദ്യപിച്ചെത്തി ഉറങ്ങിക്കിടന്ന യുവതിയെ കടന്നുപിടിച്ചയാളെ യുവതി തലയ്ക്കടിച്ചുകൊന്നു.കൊട്ടാരക്കര നെടുവത്തൂര്‍ ആനക്കോട്ടൂര്‍ കുളത്തുംകരോട്ട് വീട്ടില്‍ ശശിധരന്‍പിളള(50)യാണ് മരിച്ചത്.

നെല്ലിമുരുപ്പ് സ്വദേശിനി രജനിയെ(43) ഇന്‍സ്‌പെകടര്‍ ജി.പുഷ്പകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.

ഞായറാഴ്ച്ചയാണ് സംഭവം നടന്നത്.ശശിധരന്‍പിളള കുറച്ചുകാലമായി സ്വന്തം നാട്ടില്‍ നിന്നും മാറ്റി ഒറ്റ്‌പ്പെട്ട് താമസം ആരംഭിച്ചിട്ട്്.ആറ് മാസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ രജനിയെ പരിചയപ്പെട്ടു.ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന രജനി മകനൊപ്പമായിരുന്നു താമസം.ശശിധരന്‍പിളള ഇടക്ക് രജനിയുടെ വീട്ടില്‍ എത്താറുണ്ടായിരുന്നു.ഞായറാഴച്ച ശശിധരന്‍പിളള എത്തിയപ്പോള്‍ രജനി ഉറക്കക്കുറവിനുളള മരുന്ന് കഴിച്ച്‌ ഉറക്കത്തിലായിരുന്നു.

പെട്ടെന്ന് ഇയാള്‍ രജനിയെ കടന്ന് പിടിക്കുകയും,ഞെട്ടി ഉണര്‍ന്ന രജനി കൈയ്യില്‍ കിട്ടിയ കമ്ബിവടി ഉപയോഗിച്ച്‌ ഇയാളുടെ തലയ്ക്ക് അടിക്കുകയുമായിരുന്നു.ശശിധരന്‍പിളള നാട്ടുകാര്‍ കോന്നി മെഡിക്കല്‍ കോളേജിലും, പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും,കോട്ടയം മെഡിക്കല്‍കോളേജിലും എത്തിച്ചെങ്കിലും ഇന്നലെ രാത്രിയോടെ മരണപ്പെട്ടു.രജനിയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

Facebook Comments Box

By admin

Related Post