Fri. Apr 26th, 2024

തൊഴിലുറപ്പ് പദ്ധതി സ്ത്രീപങ്കാളിത്തത്തില്‍ കേരളം മുന്നില്‍ : മന്ത്രി എംവി ഗോവിന്ദന്‍

By admin Jun 22, 2022 #news
Keralanewz.com

തിരുവനന്തപുരം : മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ സ്ത്രീപങ്കാളിത്തത്തില്‍ കേരളം രാജ്യത്ത് ഏറ്റവും മുന്നിലാണെന്ന് മന്ത്രി എം.വി.

ഗോവിന്ദന്‍. പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് 100 ദിവസം തൊഴില്‍ നല്‍കിയതില്‍ കേരളം ഒന്നാമതും പട്ടികവര്‍ഗ വിഭാഗത്തില്‍ രണ്ടാമതുമാണ്.

തൊഴിലാളികള്‍ക്ക് വേതനം സമയത്തിന് വിതരണംചെയ്യുന്ന ആദ്യ നാലു സംസ്ഥാനങ്ങളില്‍ കേരളമുണ്ട്. 99.55 ശതമാനം പേര്‍ക്കും കേരളം വേതനം കൃത്യസമയത്ത് നല്‍കി.

സംസ്ഥാനത്തെ വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പ് അവലോകനംചെയ്യാന്‍ ചേര്‍ന്ന ‘ദിശ’ യോഗത്തിലാണ് വിലയിരുത്തലുണ്ടായത്. മന്ത്രി അധ്യക്ഷത വഹിച്ചു.

കേരളത്തിലെ സ്ത്രീപങ്കാളിത്തം 89.42 ശതമാനമാണ്. ദേശീയ ശരാശരി 54.7 ശതമാനവും. ഈവര്‍ഷംമാത്രം 2474 കോടി രൂപ സ്ത്രീകളുടെ കൈകളില്‍ എത്തിക്കാന്‍ കഴിഞ്ഞു. എന്നാല്‍, പദ്ധതിയില്‍ നിര്‍മാണസാമഗ്രികള്‍ക്കും ഭരണച്ചെലവിനുമുള്ള 700 കോടി കേന്ദ്രം കുടിശ്ശികവരുത്തിയത് തിരിച്ചടിയായി.

ഇത് പരിഹരിക്കാന്‍ എം.പി.മാരെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു

Facebook Comments Box

By admin

Related Post