Kerala News

നടന്‍ വി.പി.ഖാലിദ് അന്തരിച്ചു

Keralanewz.com

നടന്‍ വി.പി.ഖാലിദ്(V P Khalid) അന്തരിച്ചു. വൈക്കത്ത് ഷൂട്ടിങ്ങിനിടെ ശുചിമുറിയില്‍ വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ആലപ്പി തിയറ്റേഴ്‌സ് അംഗമായിരുന്ന ഖാലിദ് അറിയപ്പെടുന്ന ഗായകനുമായിരുന്നു. കൊച്ചിന്‍ സനാതനയുടെ ‘എഴുന്നള്ളത്ത്’, ആലപ്പി തിയറ്റേഴ്‌സിന്റെ ‘ഡ്രാക്കുള’, ‘അഞ്ചാം തിരുമുറിവ്’ എന്നിങ്ങനെ പല സൂപ്പര്‍ഹിറ്റ് നാടകങ്ങളിലും ഖാലിദ് വേഷമിട്ടു. 1973ല്‍ പുറത്തിറങ്ങിയ പി ജെ ആന്റണി സംവിധാനം ചെയ്ത ‘പെരിയാറി’ലൂടെയാണ് ഖാലിദ് വെള്ളിത്തിരയിലെത്തുന്നത്. തോപ്പില്‍ ഭാസിയുടെ ‘ഏണിപ്പടികള്‍’, കുഞ്ചാക്കോയുടെ ‘പൊന്നാപുരം കോട്ട’ എന്നിവയടക്കം ഒരുപിടി ചിത്രങ്ങള്‍

Facebook Comments Box