Kerala News

കേരളത്തെ കലാപ ഭൂമിയാക്കുവാനുള്ള പ്രവർത്തനങ്ങൾ പ്രതിപക്ഷം നിർത്തി വയ്ക്കണം ; ജനാധിപത്യ കേരളാ കോൺഗ്രസ്

Keralanewz.com

കടുത്തുരുത്തി : കേരളത്തിൽ കലാപം മുണ്ടാക്കുവാനുള്ള പ്രവർത്തനങ്ങൾ നിർത്തി വയ്ക്കണമെന്നും, ജനകീയനായ കേരളാ മുഖ്യമന്ത്രി പിണറായി വിജയനേയും, അദ്ദേഹത്തിന്റെ കുടുംബത്തേയും കരി വാരി തേയ്ക്കുവാനുള്ള കോൺഗ്രസ് – ആർ.എസ് .എസ് – ബി ജെ പി ഗൂഡാലോചന അവസാനിപ്പിക്കണമെന്നും ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റി ആവശ്യപെട്ടു.

യോഗം മുഖ്യമന്ത്രിക്കും, ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനും യോഗം പരിപൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് കുഴിവേലി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മാരായ ഫ്രാൻസീസ് തോമസ്, ജയിംസ് കുര്യൻ, ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോർജ് , പ്രൊഫ: സി.എ അഗസ്റ്റ്യൻ, ഔസേപ്പച്ഛൻ ഓടയ്ക്കൽ, പാപ്പച്ചൻ വാഴയിൽ, അനിൽ കാട്ടാത്തു വാലയിൽ , സി.കെ.ബാബു ചിത്രാഞ്ജലി, സൈജു പാറശേരി മാക്കിൽ, തോമസ് പോൾ കുഴി കണ്ടത്തിൽ, സന്ദീപ് മങ്ങാട്, ഷിബു കാലായിൽ , ഹരി എം.എസ് തുടങ്ങിയവർ പ്രസംഗിച്ചു

Facebook Comments Box