Mon. Apr 29th, 2024

ഫ്രീ ഫയര്‍ ഗെയിമിലൂടെ പരിചയം; മോഡലാണെന്ന വ്യാജേന പതിമൂന്നുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച്‌ വിദേശി; പ്രതി നദാഫ് മന്‍സൂരി പിടിയിലായത് രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ

By admin Jun 26, 2022 #news
Keralanewz.com

ജയ്പൂര്‍: പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച വിദേശി പിടിയില്‍. നേപ്പാള്‍ സ്വദേശിയായ ഇസ്രായേല്‍ നദാഫ് മന്‍സൂരിയാണ് പിടിയിലായത്.ഫ്രീ ഫയര്‍’ എന്ന മൊബൈല്‍ ഗെയിമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ യുവാവ് ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുകയായിരുന്നു.

ഫ്രീ ഫയര്‍ ഗെയിമിലൂടെ പരിചയമുണ്ടായിരുന്ന 13കാരിയായ പെണ്‍കുട്ടി ഇയാളുടെ ഫോളോവറായി മാറി. കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം, ഇരുവരും സുഹൃത്തുക്കളായി. ഇതോടെയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ യുവാവ് തീരുമാനിച്ചത്.

രാജസ്ഥാനിലെത്തി ദൗസ ജില്ലയിലെ ബന്ദികുയിയില്‍ വെച്ച്‌ പെണ്‍കുട്ടിയെ നേരില്‍ കാണുകയും ചെയ്തു. പെണ്‍കുട്ടിയെ തന്റെ ഒപ്പം വരാന്‍ വേണ്ടി ഇയാള്‍ പ്രലോഭിപ്പിച്ചു. ഇതോടെ പെണ്‍കുട്ടി ഇയാള്‍ക്കൊപ്പം പോകുകയായിരുന്നു.കടയില്‍ പലഹാരം വാങ്ങാന്‍ പോവുകയാണെന്ന് വീട്ടുകാരോട് പറഞ്ഞാണ് പെണ്‍കുട്ടി വീട് വിട്ടിറങ്ങിയത്.

എന്നാല്‍ ഏറെ വൈകിയിട്ടും പെണ്‍കുട്ടി തിരിച്ചെത്താതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ ഫ്രീ ഫയര്‍ ഗെയിം കളിക്കാറുണ്ടെന്ന് മനസ്സിലായി.ഇതിന് പിന്നാലെ സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി നിരന്തരം ഒരു ഇന്‍സ്റ്റഗ്രാം ഐഡിയുമായി ബന്ധപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടു. ഐഡി പരിശോധിച്ചപ്പോള്‍ ഖത്തറില്‍ നിന്നുള്ളതാണെന്ന് കണ്ടെത്തി. ഈ ഇന്‍സ്റ്റാഗ്രാം ഐഡി പിന്നീട് ജൂണ്‍ 19 ന് ഇന്ത്യയില്‍ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിരുന്നു. തുടര്‍ന്ന് മൊബൈല്‍ നമ്ബര്‍ ട്രാക്ക് ചെയ്തപ്പോള്‍, സിം ഡല്‍ഹിയില്‍ നിന്ന് എടുത്തതാണെന്ന് വ്യക്തമായി.

സിം ആക്റ്റീവായ സ്ഥലം കണ്ടെത്തി പോലീസ് ബിഹാറിലെ ദര്‍ഭംഗയിലെത്തി. അവിടെ ഒരു ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് പെണ്‍കുട്ടിയുമായി പ്രതി പിടിയിലായത്. പെണ്‍കുട്ടിയുമായി രാജ്യം വിടാന്‍ ഒരുങ്ങുകയായിരുന്നു പ്രതി

Facebook Comments Box

By admin

Related Post