വെംബ്ലയില്‍ രാജകീയ പോരാട്ടം; ഇംഗ്ലണ്ട്- ഇറ്റലി ഫൈനല്‍ നാളെ

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

വെംബ്ലയില്‍ നാളെ രാജകീയ പോരാട്ടം. യൂറോ 2020 കിരീടത്തിനായുള്ള കലാശക്കളിയില്‍ ഇറ്റലി, ഇതാദ്യമായി ഫൈനലിലെത്തിയ ഇംഗ്ലണ്ടുമായി മാറ്റുരയ്ക്കും. ഇന്ത്യന്‍ സമയം രാത്രി 12. 30 നാണ് കിക്കോഫ്്. സോണി സിക്‌സ് ചാനലില്‍ തത്സമയം കാണാം.

റോബര്‍ട്ടോ മന്‍സീനിയുടെ ശിക്ഷണത്തില്‍ അടമുടി മാറി ഇറ്റലി എല്ലാ മത്സരങ്ങളും വിജയിച്ച്‌ നൂറ് ശതമാനം റെക്കോഡോഡെയാണ് ഫൈനലില്‍ കടന്നത്. അതേസമയം, ഇംഗ്ലണ്ട് ഒറ്റ ഗോള്‍ മാത്രം വഴങ്ങിയാണ് ഇതാദ്യമായി യൂറോപ്യന്‍ ചാമ്ബ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തിയത്. കപ്പിനായുള്ള ഈ ടീമുകളുടെ പോരാട്ടം വെംബ്ലിയിലെ തിങ്ങിനിറഞ്ഞ ആരാധകര്‍ക്ക് ഉജ്ജ്വല വിരുന്നൊരുക്കും.

സെമിയല്‍ പരീക്ഷിച്ച്‌ വിജയം നേടിയ ഫോര്‍മേഷന്‍ തന്നെയാണ് ഇരു ടീമുകളും ഫൈനലിലും ഉപയോഗിക്കുക. റോബര്‍ട്ടോ മന്‍സിനിയുടെ ഇറ്റലി 4-3-3 ഘടനയിലും ഗാരേത്ത്് സൗത്തഗേറ്റിന്റെ ഇംഗ്ലണ്ട്് 5-3-2 ഫോമേഷനിലുമാണ് ടീമിനെ ഇറക്കുക.

ഇറ്റലിയുടെ മീഡ്ഫീല്‍ഡ് ഇംഗ്ലണ്ടിനെക്കാള്‍ ശക്തമാണ്. ആക്രമിച്ച്‌ കളിക്കുന്ന ജോര്‍ജീഞ്ഞോ, മാര്‍ക്കോ വെറാറ്റി, നിക്കോളോ ബറെല്ല എന്നിവരാണ് മധ്യനിരയെ നയിക്കുന്നത്. സെന്‍ട്രല്‍ മീഡ്ഫീല്‍ഡില്‍ ജോര്‍ജീഞ്ഞോ നിലയുറപ്പിക്കും. വെറാറ്റിനി മീഡ്ഫീല്‍ഡിന്റെ ഇടത്തുവശത്തും ബെറല്ല വലതുവശത്തും അണിനിരക്കും. ഏതു പ്രതിരോധത്തെയും തകര്‍ത്ത് കുതിക്കാന്‍ ഇവര്‍ക്ക് കഴിയും.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •