Wed. Apr 24th, 2024

ഷമ്മി തിലകനെ അമ്മയില്‍ നിന്ന് പുറത്താക്കി

By admin Jun 26, 2022 #news
Keralanewz.com

കൊച്ചി:നടന്‍ ഷമ്മി തിലകനെ അച്ചടക്ക ലംഘനം നടത്തിയെന്ന് ആരോപിച്ച്‌ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കി.

അച്ചടക്ക സമിതി വിശദീകരണം ചോദിച്ചിരുന്നെങ്കിലും ഷമ്മി തിലകന്‍ നല്‍കിയില്ല.ഇതേ തുടര്‍ന്നാണ് ഇന്ന് ജനറല്‍ ബോഡി യോഗത്തില്‍ ഷമ്മി തിലകനെ പുറത്താക്കിയത്.

അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം കളമശേരിയിലെ ചാക്കോളാസ് പവലിയനില്‍ പുരോഗമിക്കുകയാണ്.പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച വിജയ് ബാബു യോഗത്തിനെത്തി. ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ ജനറല്‍ ബോഡി യോഗമാണെങ്കിലും വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച്‌ സെല്‍ അധ്യക്ഷ ശ്വേത മേനോന്‍, മാല പാര്‍വതി, കുക്കു പരമേശ്വരന്‍ എന്നിവര്‍ നേരത്തെ രാജിവെച്ചിരുന്നു. ഇതില്‍ ശ്വേത മേനോനും, കുക്കു പരമേശ്വരനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. നടന്‍ ഹരീഷ് പേരടിയുടെ രാജിയും ചര്‍ച്ച ചെയ്യും.സംഘടനയുടെ വരുമാനം ലക്ഷ്യമിടുന്ന പരിപാടികള്‍ക്കും യോഗം രൂപം നല്‍കും. അമ്മ ഭാരവാഹികള്‍ വൈകുന്നേരം 4 മണിക്ക് മാധ്യമങ്ങളെ കാണും

Facebook Comments Box

By admin

Related Post