Sat. May 4th, 2024

ട്രെയിനില്‍ 16-കാരിക്ക് നേരെ അതിക്രമം; മൂന്ന് പേര്‍ അറസ്റ്റില്‍

By admin Jun 30, 2022 #news
Keralanewz.com

കൊച്ചി ; അച്ഛനൊപ്പം ട്രെയിനില്‍ യാത്രചെയ്ത പതിനാറുകാരിക്കുനേരെ അതിക്രമം നടത്തിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍.

ചാലക്കുടി സ്വദേശികളായ ജോയി, സുരേഷ്, സിജോ എന്നിവരെയാണ് എറണാകുളം റെയില്‍വെ പൊലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘം പിടികൂടിയത്. മൂന്നുപേരും വിവിധയിടങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു.

പ്രതികള്‍ അവസാനമായി ബന്ധപ്പെട്ടവരുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രി എറണാകുളത്തുനിന്ന് വരുകയായിരുന്ന തൃശൂര്‍ സ്വദേശിനിക്ക് നേരെയാണ് അതിക്രമമുണ്ടായത്

Facebook Comments Box

By admin

Related Post