വിദ്യാകിരണം: ജൂലായ് 30 വരെ അപേക്ഷിക്കാം
സാമ്ബത്തിക പരാധീനത മൂലം ദുരിതമനുഭവിക്കുന്ന ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന ”വിദ്യാകിരണം” പദ്ധതിയിലേക്ക് ജൂലായ് 30 വരെ അപേക്ഷിക്കാം.
അപേക്ഷകര്‍ ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം, മാതാവിന്റേയോ പിതാവിന്റേയോ വൈകല്യത്തിന്റെ തോത് 40 ശതമാനമോ അതിന് മുകളിലോ ആയിരിക്കണം, മറ്റു പദ്ധതികള്‍ പ്രകാരം വിദ്യാഭ്യാസ ധനസഹായം ലഭിക്കാത്തവരാകണം,
സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍/കോഴ്സുകളില്‍ പഠിക്കുന്നവരായിരിക്കണം തുടങ്ങിയവയാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിനുളള വ്യവസ്ഥകള്‍. ഒന്നാം ക്ലാസു മുതല്‍ പി.ജി. വരെയും, ഐ.ടി.ഐ., തത്തുല്യ കോഴ്സുകള്‍, ട്രയിനിംഗ് കോഴ്സുകള്‍, പ്രൊഫഷണല്‍ കോഴ്സുകള്‍ തുടങ്ങിയവയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ suneethi.sjd.kerala.gov.in പോര്‍ട്ടലില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍: 04936 205307