Kerala News

യുവാവിന്റെ സാഹചര്യം അറിഞ്ഞപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല, ചികിത്സയ്ക്ക് സ്വന്തം സ്വര്‍ണം നല്‍കി മന്ത്രി ആര്‍ ബിന്ദു

Keralanewz.com

തൃശൂര്‍: വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ബുദ്ധിമുട്ടുന്ന യുവാവിന്റെ ചികിത്സയ്ക്ക്‌ സ്വന്തം സ്വര്‍ണം നല്‍കി മന്ത്രി ആര്‍ ബിന്ദു.

കൊമ്ബുകുഴല്‍ കലാകാരന്‍ വന്നേരിപറമ്ബില്‍ വിവേകി(27)ന്റെ ചികിത്സാ സഹായസമിതിയുടെ യോഗത്തില്‍ പങ്കെടുക്കാനായി തൃശൂര്‍ മൂര്‍ക്കനാട് ഗ്രാമീണ വായനശാലയില്‍ എത്തിയതായിരുന്നു മന്ത്രി.

യോഗത്തില്‍വച്ചാണ് യുവാവിന്റെ സാഹചര്യങ്ങളെക്കുറിച്ച്‌ മന്ത്രി അറിഞ്ഞത്. പിന്നെ ഒന്നും ആലോചിക്കാതെ, തന്റെ കൈയില്‍ കിടന്ന സ്വര്‍ണവള ഊരി ചികിത്സാസഹായസമിതിയ്ക്ക് നല്‍കി. കണ്‍വീനര്‍ പി.കെ. മനുമോഹന്‍, സമിതി ചെയര്‍പേഴ്‌സണും വാര്‍ഡ് കൗണ്‍സിലറുമായ നസീമ കുഞ്ഞുമോന്‍, മൂര്‍ക്കനാട് ഗ്രാമീണ വായനശാലാ സെക്രട്ടറിയും ചികിത്സാസഹായസമിതി ട്രഷററുമായ സജി ഏറാട്ടുപറമ്ബില്‍ എന്നിവര്‍ ചേര്‍ന്നാണ് വള ഏറ്റുവാങ്ങിയത്.

വിവേകിന് ആരോഗ്യം എത്രയും പെട്ടെന്ന് വീണ്ടെടുക്കാന്‍ സാധിക്കട്ടെയെന്ന് ആശംസിച്ച്‌,​ നന്ദി വാക്കിന് പോലും കാത്തുനില്‍ക്കാതെയാണ് മന്ത്രി തിരികെ പോയത്. വിവേകിന്റെ പിതാവ് പ്രഭാകരനും അമ്മ സരസ്വതിയും രോഗികളാണ്

Facebook Comments Box