Kerala News

പാലാ – പൊൻകുന്നം റോഡിൽ ഇളങ്ങുളം സഹകരണ ബാങ്കിന് എതിർവശം നിയന്ത്രണം വിട്ട പച്ചക്കറി ലോറി വൈദ്യുതി തൂണിലിടിച്ചു: ഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടു

Keralanewz.com

കൂരാലി: പാലാ – പൊൻകുന്നം റോഡിൽ ഇളങ്ങുളം സഹകരണ ബാങ്കിന് എതിർവശം നിയന്ത്രണം വിട്ട പച്ചക്കറി ലോറി വൈദ്യുതി പോസ്റ്റുകളിലിടിച്ചു. ഡ്രൈവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.ലോറി ഡ്രൈവർ മൂവാറ്റുപുഴ സ്വദേശി ആനിക്കാട്ട് പൂനാട്ടുവീട്ടിൽ ജോബി(43) ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് കമ്പത്തു നിന്നും പച്ചക്കറിയുമായി മൂവാറ്റുപുഴയിലേക്ക് പോയ ലോറി അപകടത്തിൽപ്പെട്ടത്

ലോറിയുടെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നു കരുതുന്നു. ഇളങ്ങുളം സഹകരണ ബാങ്കിന് എതിർവശത്തുള്ള 11 കെ.വി വൈദ്യുതി പോസ്റ്റിലിടിച്ച ലോറി മറ്റൊരു വൈദ്യുതി തൂണിലൂടെ ഇടിച്ചതിനു ശേഷം കൂരാലി ജംഗ്ഷനിലെത്തിയാണ് നിന്നത്. വൈദ്യുതി പൊട്ടിവീണെങ്കിലും വൈദ്യുതിബന്ധം തകരാറിലായതിനാലും വഴിയിൽ ആൾക്കാരില്ലാത്തതിനാലും അപകടം ഒഴിവായി. തകരാറിലായ വൈദ്യുതി ബന്ധം തിങ്കളാഴ്ച വൈകുന്നേരം നാലരയോടെ പുനസ്ഥാപിച്ചു

Facebook Comments Box