Kerala News

ഞള്ളമറ്റം എലൈറ്റ് ഫാർമേഴ്‌സ് ക്ലബ്ബിന്റെ 10 – ആം വാർഷികത്തൊടാനുബന്ധിച്ച എല്ലാദിവസവും പ്രവർത്തിക്കുന്ന കർഷക മാർക്കറ്റ് ആരംഭിച്ചു

Keralanewz.com

ഞള്ളമറ്റം : ഞള്ളമറ്റം എലൈറ്റ് ഫാർമേഴ്‌സ് ക്ലബ്ബിന്റെ 10 – ആം വാർഷികത്തൊടാനുബന്ധിച്ച എല്ലാദിവസവും പ്രവർത്തിക്കുന്ന കർഷക മാർക്കറ്റ് ആരംഭിച്ചു. പലചരക്ക് സ്റ്റേഷനറി, പച്ചക്കറി, നാടൻ ഉത്പന്നങ്ങൾ ഉൾപ്പെടെ എല്ലാ നിത്യോപയോഗ സാധനങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. മാർക്കറ്റിന്റെ ഉത്കാടനകർമം ജില്ലാ പഞ്ചായത്ത്‌ മെമ്പർ ജെസി ഷാജൻ നിർവഹിച്ചു

ആദ്യ വ്യാപാരത്തിന്റെ ഉൽഘാടനം കാഞ്ഞിരപ്പള്ളി ജാസ് ഗ്രൂപ്പ്‌ എം ഡി, ഇ. എം ഇസഹാക്ക് നിർവഹിച്ചു. ഫാർമേഴ്‌സ് ക്ലബ്ബ് പ്രസിഡന്റ്‌ സെബാസ്റ്റ്യൻ ജോസഫ് ഒറ്റപ്ലാക്കൽ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ജോളി മടുക്കകുഴി, പഞ്ചായത്ത്‌ മെമ്പർ റിജോ വളാന്തറ, എലൈറ്റ് ലൈബ്രറി പ്രസിഡന്റ്‌ സജി താമരകുന്നേൽ, ഇ പി ചാക്കപ്പൻ, വി സി സെബാസ്റ്റ്യൻ എം എം ഡോമിനിക് എന്നിവർ പ്രസംഗിച്ചു

Facebook Comments Box