Kerala News

സംസ്‌ഥാനത്ത് പുതിയ മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ 243 പുതിയ പ്രീമിയം വാക്ക്-ഇന്‍ മദ്യവില്‍പ്പന ശാലകള്‍ തുറക്കാനാണ് സര്‍ക്കാര്‍ അനുമതി

Keralanewz.com

തിരുവനന്തപുരം: സംസ്‌ഥാനത്ത് പുതിയ മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍. 243 പുതിയ പ്രീമിയം വാക്ക്-ഇന്‍ മദ്യവില്‍പ്പന ശാലകള്‍ തുറക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.

ബെവ്കോ നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഏറ്റവും കൂടുതല്‍ പുതിയ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുന്നത് തൃശൂരിലാണ്. 28 പുതിയ ഔട്ട്‌ലെറ്റുകളാണ് തൃശൂരില്‍ ആരംഭിക്കുക.

തിരുവനന്തപുരത്ത് 27 ഔട്ട്‌ലെറ്റും തുറക്കും. ഏറ്റവും കുറവ് കാസര്‍ഗോഡും പത്തനംതിട്ടയിലുമാണ്. ഏഴ് ഔട്ട്‌ലെറ്റുകള്‍ വീതമാണ് ഇരുജില്ലകളിലും തുറക്കുക. നീണ്ട ക്യൂവും തിരക്കും ഒഴിവാക്കാനുള്ള നടപടികള്‍ ആരംഭിക്കാന്‍ കഴിഞ്ഞ വര്‍ഷം കേരള ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

പുതിയ ഔട്ട്‌ലെറ്റുകള്‍ തുറക്കാനുള്ള ബെവ്‌കോയുടെ നിര്‍ദ്ദേശം പരിഗണിക്കാനും സര്‍ക്കാറിന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതോടെ ബെവ്‌കോയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുക ആയിരുന്നു. ഔട്ട്‌ലെറ്റുകളില്‍ നിലവിലെ 267ല്‍ നിന്ന് രണ്ടു മടങ്ങ് വര്‍ധനയാണ് ഉണ്ടാകുക. 175 പുതിയ ഔട്ട്‌ലെറ്റുകളും മുന്‍ യുഡിഎഫ് സര്‍ക്കാര്‍ പൂട്ടിയ 68 എണ്ണവും പുനരാരംഭിക്കാനാണ് അനുമതി നല്‍കിയത്

Facebook Comments Box