Kerala News

സെന്റ് ജോവാനാസ് സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും മറ്റ് ക്ലബ്ബുകളുടെയും സംയുക്ത ഉദ്ഘാടനം സംഗീത സംവിധായകൻ സുനിൽ പ്രയാഗ് നിർവഹിച്ചു

Keralanewz.com

സെന്റ് ജോവാനാസ് സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും മറ്റ് ക്ലബ്ബുകളുടെയും സംയുക്ത ഉദ്ഘാടനം സംഗീത സംവിധായകൻ സുനിൽ പ്രയാഗ് നിർവഹിച്ചു. ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ആദ്യക്ഷത വഹിച്ച സമ്മേളനം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയടത്തുചാലിൽ ഉദ്ഘാടനം ചെയ്തു.

സ്കൂൾ ഹെഡ്മിസ്ട്രെസ് സി പ്രദീപ സ്വാഗതം ആശംസിച്ചു.സ്റ്റാർ സിങ്ങർ താരം ജിൻസ് ഗോപിനാദിന്റെ സംഗീതാലാപനം യോഗത്തിന്റെ മാറ്റു കൂട്ടി.വാർഡ് മെമ്പർ കെ എം തങ്കച്ചൻ, മാനേജർ സി മത്തിയാസ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികൾക്ക് ശേഷം വിദ്യാരംഗം കലസാഹിത്യ വേദിയുടെ കൺവീനർ അൻസിലിൻ നന്ദി പ്രകാശിപ്പിച്ചു

Facebook Comments Box