Kerala News

പത്തനംതിട്ടയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ പൊലീസുകാരി മരിച്ചു

Keralanewz.com

ആറന്മുള : വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനിലെ സിവില് പോലീസ് ഓഫീസര് അന്തരിച്ചു.

സിപിഒ സിന്‍സി പി അസീസ് (35) ആണ് മരിച്ചത്.

ജൂലൈ 11ന് പന്തളം-ആറന്മുള റോഡില് കുറിയാനപ്പള്ളിയില് വച്ച്‌ സിന്‍സി സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ അമിതവേഗത്തിലെത്തിയ കാര് ഇടിക്കുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ സിന്‍സിയെ ആദ്യം കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി.

പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനില് ഒരു വര്ഷത്തോളമായി ജോലി ചെയ്തുവരുകയായിരുന്ന സിന്‍സി, സ്ത്രീകള്ക്കും പെണ്കുട്ടികള്ക്കും പ്രതിരോധ ക്ലാസുകള്ക്ക് നേതൃത്വം നല്കുന്ന ചുമതലയാണ് നിര്‍വഹിച്ചിരുന്നത്

Facebook Comments Box