Kerala News

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം; ആലപ്പുഴ കലക്ടറേറ്റ് വളയാന്‍ ഡിസിസി.. പ്രതിഷേധം ശക്തമാകുന്നു

Keralanewz.com

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തില്‍ പ്രതിഷേധവുമായി ഡിസിസി. മാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു.

ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. കലക്ടറേറ്റ് വളഞ്ഞുകൊണ്ട് ഇന്ന് പ്രതിഷേധം നടത്തും.

രാവിലെ പത്ത് മണിക്ക് പ്രതിഷേധത്തിന്റെ ഭാഗമായി ധര്‍ണ നടത്തും. കളക്ടര്‍ സ്ഥാനത്തേയ്ക്ക് ശ്രീറാം വെങ്കിട്ടരാമന്‍ തിരിച്ചെത്തുന്നു എന്നത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ട്. കേസില്‍ കോടതിയില്‍ വിചാരണ നേരിടുന്നയാളെ വിധി വരുന്നതിന് മുമ്ബ് തന്നെ കളക്ടര്‍ ആയി നിയമച്ചത്തിലാണ് പ്രതിഷേധം.

നേരത്തെ സസ്പെന്‍ഷന്‍ പിന്‍വലിച്ച്‌ ആരോഗ്യ വകുപ്പ് ജോയിന്‍റ് ഡയറക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം പുറത്തുവന്ന പുതിയ നിയമന ഉത്തരവ് വീണ്ടും പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്

Facebook Comments Box