Kerala News

വിവാഹ വാഗ്ദാനം നല്‍കി പീ‌ഡനം: മലപ്പുറം സ്വദേശി പിടിയില്‍

Keralanewz.com

നെടുമങ്ങാട്: 16 വയസ്സുള്ള നെടുമങ്ങാട് സ്വദേശി പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച മലപ്പുറം പൊന്നാനി ത്യക്കാവ് വെള്ളിരി എല്‍.പി സ്കൂളിന് സമീപം മാഞ്ചാം പ്രായകത്ത് ഹൗസില്‍ മുഹമ്മദ് ജന്‍സീറി (24)നെ നെടുമങ്ങാട് പൊലീസ് പിടികൂടി.

ഇന്‍സ്റ്റാഗ്രാംവഴി പെണ്‍കുട്ടിയെ പരിചയപ്പെട്ട ഇയാള്‍, ഒരുമിച്ച്‌ ജീവിക്കാമെന്നുപറഞ്ഞ് ഇയാള്‍ ജോലി ചെയ്യുന്ന ചെന്നൈയിലും, പൊന്നാനിയിലും എത്തിച്ചായിരുന്നു പീഡിപ്പിച്ചത്. നെടുമങ്ങാട് സ്റ്റേഷന്‍ ഓഫീസര്‍ എസ്. സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ നിസാറുദ്ദീന്‍, എ.എസ്.ഐ മാരായ നൂറുള്‍ ഹസ്സന്‍, ഷൈനി, സി.പി.ഒ ശരത് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡുചെയ്തു.

Facebook Comments Box