Fri. Apr 26th, 2024

ഐ.എസ്‌.ആര്‍.ഒ ചാരക്കേസ്; സിബി മാത്യുവിന്‌ മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് സി.ബി.ഐ

By admin Jul 13, 2021 #news
Keralanewz.com

തിരുവനന്തപുരം: ഐ.എസ്‌.ആര്‍.ഒ ചാരക്കേസിന്‌ പിന്നിലുള്ള ഉദ്യോസ്‌ഥ ഗൂഢാലോചനാ കേസില്‍ നാലാം പ്രതി സിബി മാത്യുവിന്‌ മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നാവശ്യപ്പെട്ട്‌ സി.ബി.ഐ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ്‌ ജഡ്‌ജി പി. കൃഷ്‌ണകുമാര്‍ മുമ്പാകെ കൗണ്ടര്‍ ഹര്‍ജി സമര്‍പ്പിച്ചു.
ജാമ്യം അനുവദിക്കുന്ന പക്ഷം കേസുമായി ബന്ധപ്പെട്ട്‌ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനാവില്ല. സിബി മാത്യൂസടക്കമുള്ള പ്രതികളെ കസ്‌റ്റഡിയില്‍ വച്ച്‌ ചോദ്യം ചെയ്യേണ്ടതുണ്ട്‌. മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെയും തെളിവുകളയും സ്വാധീനിക്കാനിടയാകുമെന്നും സി.ബി.ഐ പറയുന്നു. ക്രെയോജനിക്‌ സാങ്കേതിക വിദ്യയുടെ വികസനമടക്കം തടസ്സപ്പെടുത്തിയ സാഹചര്യമാണ്‌ നമ്പി നാരായണന്റെ അറസ്‌റ്റും വ്യാജ ചാരക്കേസും വന്നതോടു കൂടി ഉണ്ടായതെന്നും ഗൂഢാലോചന പുറത്ത്‌ കൊണ്ടുവരാന്‍ ജാമ്യത്തെ എതിര്‍ത്ത്‌ സി. ബി.ഐ ബോധിപ്പിച്ചു. മുന്‍ അനേ്വഷണ സംഘത്തലവനായ ഡി.ഐ.ജി. സിബി മാത്യുസിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവേയാണ്‌ സീനിയര്‍ പ്രോസിക്യൂട്ടര്‍ മനോജ്‌ കുമാര്‍ മുഖേന സി.ബി.ഐ നിലപാടറിയിച്ചത്‌.
സിബി മാത്യുവിന്‌ മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും ഹര്‍ജി തള്ളണമെന്നും നമ്പി നാരായണന്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നു. ചാരക്കേസിലെ ഇരകളും മാലി വനിതകളുമായ മറിയം റഷീദയും ഫൗസിയ ഹസനും സമര്‍പ്പിച്ച കക്ഷി ചേരല്‍ ഹര്‍ജി അനുവദിച്ച കോടതി ഇരുവരെയും കക്ഷി ചേര്‍ക്കാന്‍ ഉത്തരവിട്ടു.
തങ്ങളെ ചാരവനിതകളായി മുദ്ര കുത്തി ശാസ്‌ത്രജ്‌ഞരെ ചേര്‍ത്ത്‌ വച്ച്‌ വ്യാജ ചാരക്കേസുണ്ടാക്കി പോലീസ്‌ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ചതിന്റെ പിന്നിലെ ഗൂഡാലോചന പുറത്തു കൊണ്ടുവരണമെന്നും ഇവര്‍ പറയുന്നു. സി.ബി. ഐ ഉള്‍പ്പെടെയുള്ളവരുടെ വിശദവാദം നാളെ കേള്‍ക്കും

Facebook Comments Box

By admin

Related Post