Thu. Apr 25th, 2024

പങ്കാളിയുടെ അനുവാദമില്ലാതെ കോണ്ടം നീക്കം ചെയ്യുന്നത് ലൈംഗിക കുറ്റകൃത്യം: കാനഡ സുപ്രിംകോടതി

By admin Jul 31, 2022 #news
Keralanewz.com

ലൈംഗിക ബന്ധത്തിനിടെ പങ്കാളിയുടെ അനുവാദമില്ലാതെ കോണ്ടം നീക്കം ചെയ്യുന്നത് ലൈംഗിക കുറ്റകൃത്യമായി കണക്കാക്കാമെന്ന സുപ്രധാന നിരീക്ഷണവുമായി കാനഡ സുപ്രിംകോടതി. കോണ്ടം ധരിച്ചുകൊണ്ടുള്ള ലൈംഗിക ബന്ധവും കോണ്ടം ഉപേക്ഷിച്ചുകൊണ്ടുള്ള ലൈംഗിക ബന്ധവും രണ്ടാണെന്നും അതിനാല്‍ കോണ്ടം ഉപേക്ഷിക്കുന്നതിന് പങ്കാളിയുടെ സമ്മതം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. 54 വോട്ടുകള്‍ നേടിയാണ് വിധി അംഗീകരിക്കപ്പെട്ടത്. 2017ലെ ഒരു കേസ് പരിഗണിക്കവേയായിരുന്നു സുപ്രിംകോടതിയുടെ സുപ്രധാന നിരീക്ഷണങ്ങള്‍.


മകെനീസ് കിര്‍ക്പാട്രിക് എന്നയാള്‍ക്കെതിരെ ഇയാളെ ഓണ്‍ലൈനായി പരിചയപ്പെട്ട ഒരു യുവതിയാണ് പരാതി നല്‍കിയിരുന്നത്. തങ്ങള്‍ നേരിട്ട് കണ്ടപ്പോള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ താന്‍ അനുവാദം നല്‍കിയിരുന്നെങ്കിലും കോണ്ടം ഉപയോഗിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നതായി യുവതി പറഞ്ഞു. എന്നാല്‍ കിര്‍ക്പാട്രിക് വാക്കുപാലിച്ചില്ല. ഇതേത്തുടര്‍ന്നാണ് താന്‍ ലൈംഗികാതിക്രമം നേരിട്ടെന്ന് കാട്ടി യുവതി പരാതി നല്‍കിയത്.


എന്നാല്‍ കിര്‍ക്പാട്രികുമായുള്ള ലൈംഗിക ബന്ധത്തിന് യുവതി സമ്മതം നല്‍കിയിരുന്നെന്നും ഇതിനെ ലൈംഗിക അതിക്രമമായി കാണാന്‍ സാധിക്കില്ലെന്നും വിചാരണക്കോടതി വിധിക്കുകയായിരുന്നു. ഈ വിധി പിന്നീട് ബ്രിട്ടിഷ് കൊളംബിയ കോര്‍ട്ട് ഓഫ് അപ്പീല്‍ തള്ളിക്കളഞ്ഞു. ഇതിനെ ചോദ്യം ചെയ്താണ് കിര്‍ക്പാട്രിക് സുപ്രിംകോടതിയെ സമീപിച്ചിരുന്നത്

Facebook Comments Box

By admin

Related Post