Sat. May 11th, 2024

ജനങ്ങൾ ജാഗ്രത പാലിക്കണം ; ജോസ് കെ മാണി എം.പി

By admin Jul 31, 2022 #news
Keralanewz.com

കോട്ടയം: ജില്ലയിലെ കിഴക്കൻ മേഖലയിലുള്ള പഞ്ചായത്തുകളിലെ മലയോര പ്രദേശങ്ങളിൽ കനത്ത മഴയും ഉരുൾപൊട്ടലും ഉണ്ടായിരിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ
വകുപ്പുമായും ജില്ലാ ഭരണകൂടവുമായും ജോസ് കെ മാണി എംപി ബന്ധപ്പെട്ടു
.

മേലുകാവ്, മൂന്നിലവ്, തലനാട്, മുണ്ടക്കയം, എരുമേലി തുടങ്ങിയ പഞ്ചായത്തുകളിൽ
താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത ഉള്ളതിനാൽ ജനങ്ങൾ റവന്യൂ, പോലീസ് അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു

Facebook Comments Box

By admin

Related Post