Kerala News

കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

Keralanewz.com

ചങ്ങനാശേരി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജാക്സൺ ഫിലിപ്പിനെ (28) കാപ്പ ചുമത്തി നാട് കടത്തി.കോട്ടയം എസ് പി യുടെ നിർദ്ദേശ പ്രകാരം ജില്ലാ മജിസ്രേട്ടാണ്‌ കാപ്പാ ചുമത്തി നാട് കടത്താൻ ഉത്തരവായത്.ആറ് മാസത്തേക്കാണ് കോട്ടയം ജില്ലയിൽ പ്രവേശിക്കാൻ നിരോധനമുള്ളത്

ഉത്തരവ് ലംഘിച്ചുകൊണ്ട് ജില്ലയിൽ പ്രവേശിക്കുന്നത് മൂന്നുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, കറുകച്ചാൽ, ചിങ്ങവനം, കോട്ടയം വെസ്റ്റ്, ഗാന്ധിനഗർ, വൈക്കം, പാലാ, മണിമല എന്നീ പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽപ്പെട്ട സ്ഥലങ്ങളിൽ വധശ്രമം, കവർച്ച, മനഃപൂർവ്വമായ നരഹത്യശ്രമം, ആയുധവുമായി അതിക്രമിച്ചുകയറി ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിക്കുക, വസ്തുവകകൾ നശിപ്പിക്കുക, നിയമവിരുദ്ധമായി സ്ഫോടക വസ്തുക്കൾ കൈവശം വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്യുക, വ്യാജവാറ്റ്, നിരോധിത മയക്കുമരുന്നുകൾ കൈവശം വെയ്ക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്. ജില്ലയിലെ ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ ശക്തമായ നടപടികൾ വരും ദിവസങ്ങളിലും തുടരുന്നതാണ്

Facebook Comments Box