Kerala News

കേരളാ യൂത്ത്ഫ്രണ്ട് (എം) ഇടുക്കി ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു; ജോമോന്‍ പൊടിപാറ പ്രസിഡന്‍റ്

Keralanewz.com

ചെറുതോണി : കേരളാ യൂത്ത്ഫ്രണ്ട് (എം) ഇടുക്കി ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്‍റായി ജോമോന്‍ പൊടിപാറ ജനറല്‍ സെക്രട്ടറിയായി വിപിന്‍ സി. അഗസ്റ്റിന്‍, ട്രഷററായി റെയ്ഗണ്‍ മാത്യു എന്നിവരെ തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍ ഡെന്‍സില്‍ വെട്ടിക്കുഴിച്ചാലില്‍, സാജന്‍ എബ്രാഹം (വൈസ് പ്രസിഡന്‍റുമാര്‍) ജോമി കുന്നപ്പിള്ളി, ആനന്ദ് വടശ്ശേരില്‍, ആല്‍ബിന്‍ വറപോളയ്ക്കല്‍, ഡിജോ വട്ടോത്ത് (സെക്രട്ടറിമാര്‍)
തെരഞ്ഞെടുപ്പിന് കേരള കോണ്‍ഗ്രസ് (എം) ഇടുക്കി ജില്ലാ പ്രസിഡന്‍റ് ജോസ് പാലത്തിനാല്‍ റിട്ടേണിംഗ് ഓഫീസര്‍ ആയിരുന്നു

പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അലക്സ് കോഴിമല, പാര്‍ട്ടി ജില്ലാ ഓഫീസ് ചാര്‍ജ്ജ് ചാര്‍ജ്ജ് ജനറല്‍ സെക്രട്ടറി രാരിച്ചന്‍ നീറണാകുന്നേല്‍, പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി ഷിജോ തടത്തില്‍, യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന സെക്രട്ടരി സണ്ണി സ്റ്റോറില്‍ , വൈസ് പ്രസിഡന്‍റ് അഡ്വ. ജോബിന്‍ ജോളി, നിയോജക മണ്ഡലം പ്രസിഡന്‍റുമാരായ ബ്രീസ് ജോയ് മുള്ളൂര്‍, ജെമറ്റ് ഇളംതുരുത്തിയില്‍, അനീഷ് മങ്ങാരത്തില്‍, വര്‍ക്കിംഗ് പ്രസിഡന്‍റ് പ്രിന്‍റോ ചെറിയാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

Facebook Comments Box