തിരുവനന്തപുരത്ത് യുവാവിനെ മദ്യം കുടിപ്പിച്ചു; നഗ്നനാക്കി ചിത്രമെടുത്തു പ്രചരിപ്പിച്ചു; ഷോക്കടിപ്പിച്ചു; മൂന്നു പേര്‍ പിടിയില്‍
തിരുവനന്തപുരം: തിരുവല്ലത്ത് യുവാവിനെ മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. യുവാവിനെ മര്‍ദ്ദിച്ച ശേഷം വിവസ്ത്രനാക്കുകയും നഗ്നചിത്രം പകര്‍ത്തുകയും ചെയ്തു.
തുടര്‍ന്ന് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു. യുവാവിനെ വൈദ്യുതാഘാതമേല്‍പ്പിക്കുകയും ചെയ്തു. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
വാഴമുട്ടം മഞ്ചുനിവാസില്‍ മന്മദനെ (38)ആണ് മര്‍ദിച്ചത്. യുവാവിന്റെ സുഹൃത്തുക്കളായ ഫിറോസ്, സജീര്‍, മനു എന്നിവരെയാണ് അറസ്റ്റുചെയ്തത്.
തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വീട്ടിലെ മാലിന്യം മന്മദന്‍ യുവാക്കളുടെ വീടിനടുത്തുള്ള ഒഴിഞ്ഞ പുരയിടത്തില്‍ കൊണ്ടിടുമായിരുന്നു. യുവാക്കള്‍ ഇത് വിലക്കി. എന്നാല്‍, മദനന്‍ മാലിന്യം വീണ്ടും കൊണ്ടിട്ടതോടെയാണ് യുവാക്കള്‍ വഴക്കിട്ടത്.
വഴക്ക് അവസാനിപ്പിക്കാനായി ഇവര്‍ മന്മദന്റെ വീട്ടിലെത്തി. പിന്നീട് ഫിറോസിന്റെ ജീപ്പില്‍ കയറ്റി മനുവിന്റെ കുളത്തൂരിലെ ലോഡ്ജില്‍ മന്മദനെ എത്തിച്ചു. തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്യുകയായിരുന്നു.
ഇടതുകൈയില്‍ വൈദ്യുതാഘാതമേല്‍പ്പിച്ചു. കട്ടിലില്‍ക്കിടന്ന മന്മദന്റെ നഗ്‌നചിത്രം പകര്‍ത്തി സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിച്ചു. സംഭവത്തിനുശേഷം പ്രതികള്‍ മന്മദനെ തിരികെ വീടിനുസമീപത്ത് ഇറക്കിവിട്ടു.
ചൊവ്വാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആദ്യം ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലുമെത്തിച്ച് ചികിത്സ നല്‍കി. പ്രതികള്‍ക്കെതിരേ വധശ്രമത്തിനും സമൂഹമാധ്യമങ്ങളില്‍ യുവാവിന്റെ ചിത്രം പ്രചരിപ്പിച്ചതിനും പോലീസ് കേസെടുത്തു