National News

അനധികൃതമായി സൂക്ഷിച്ച 131 ചാക്ക് റേഷന്‍ ധാന്യങ്ങള്‍ പിടികൂടി

Keralanewz.com

മട്ടാഞ്ചേരി: കരിഞ്ചന്തയില്‍ വില്‍ക്കാനായി സൂക്ഷിച്ച 130 ചാക്ക് റേഷന്‍ ധാന്യങ്ങള്‍ പിടിച്ചെടുത്ത് പോലീസ്.

മട്ടാഞ്ചേരി അസി.പോലീസ് കമ്മീഷണര്‍ വി.ജി. രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് റേഷന്‍ ധാന്യങ്ങള്‍ പിടികൂടിയത്. കൂവപ്പാടം ശാന്തിനഗര്‍ കോളനിയില്‍ കുട്ടികളുടെ പാര്‍ക്കിന് എതിര്‍ വശത്തെ ഗോഡൗണില്‍ നിന്നാണ് റേഷന്‍ ഭക്ഷ്യ ധാന്യങ്ങള്‍ പിടികൂടിയത്.

ഇവിടെനിന്നും രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഫോര്‍ട്ട്കൊച്ചി തുരുത്തി സ്വദേശി ഷബീര്‍ (39), നഹാസ് (36) എന്നിവരാണ് പോലീസ് അറസ്റ്റിലായത്.മൂന്നു ചാക്ക് ഗോതമ്ബ്, ആറു ചാക്ക് വെള്ള കുത്തരി, 66 ചാക്ക് ചുവപ്പ് കുത്തരി, 26 ചാക്ക് പച്ചരി, 20 കാലി ചാക്കുകള്‍, ചാക്ക് തയ്ക്കുന്ന മെഷീന്‍ എന്നിവയാണ് ഇവിടെ നിന്നും കണ്ടെടുത്തത്. ഭക്ഷ്യ വകുപ്പ് അധികൃതരെത്തി മഹസര്‍ തയാറാക്കി.

മട്ടാഞ്ചേരി പൊലീസ് ഇന്‍സ്പെക്ടര്‍ തൃദീപ് ചന്ദ്രന്‍, സബ് ഇന്‍സ്പെക്ടര്‍മാരായ എ.ആര്‍. രൂപേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികള്‍ വാടകക്കെടുത്ത് നടത്തിയിരുന്ന ഗോഡൗണില്‍നിന്ന് റേഷനരി പിടികൂടിയത്. രണ്ടു മാസം മുമ്ബും പോലീസ് മട്ടാഞ്ചേരിയില്‍നിന്ന് കരിഞ്ചന്തയില്‍ വില്‍ക്കാന്‍ സൂക്ഷിച്ച റേഷന്‍ധാന്യങ്ങള്‍ പിടികൂടിയിരുന്നു

Facebook Comments Box