Kerala News

വന്നു പോയ് മലയാളത്തിലെ ആദ്യ ‘അഡള്‍ട്ട് ഒണ്‍ലി’ ഒ.ടി.ടി പ്ലാറ്റ്‌ഫോം ‘യെസ്‌മാ’, ആദ്യപ്രദര്‍ശനത്തിന് ‘നാന്‍സി’ എത്തി

Keralanewz.com

മലയാളികള്‍ പലരും പ്രതീക്ഷയോടെ കാത്തിരുന്ന ആദ്യ അഡല്‍ട്ട് ഓണ്‍ലി ഒ.ടി.ടി പ്ലാറ്റ്‌ഫോം എത്തിയിരിക്കുന്നു.

‘യെസ്മാ’ എന്നു നാമകരണം ചെയ്തിരിക്കുന്ന മലയാളത്തിലെ ആദ്യ അഡള്‍ട്ട് ഒണ്‍ലി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ചൂടന്‍ ചിത്രങ്ങള്‍ ആസ്വദിക്കാം. ‘യെസ്മാ’ എന്ന പ്ലാറ്റ്‌ഫോമില്‍ ഒരു മാസത്തെ സ്ബ്സ്‌ക്രിപ്ഷന് 111 രൂപയാണ് നല്‍കേണ്ടത്. yessma.com എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ‘നാന്‍സി ‘ എന്ന ചിത്രമാണ് ആദ്യമായി സംപ്രേഷണം ചെയ്തിരിക്കുന്നത്.
മൂന്ന് മാസത്തിന് 333 രൂപയും ആറ് മാസത്തേക്ക് 555 രൂപയുമാണ് ഈടാക്കുന്നത്. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ആഡള്‍ട്ട് ഒണ്‍ലി സിനിമകള്‍ക്ക് മാത്രമായി ഒരിടം മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി ‘യെസ്‌മാ’യിലൂടെ തുറക്കുകയാണെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

വിദേശത്തും ഇന്ത്യയില്‍ ഹിന്ദി, മറാത്തി, ബംഗാളി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും അഡള്‍ട്ട് ഒണ്‍ലി ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ ഏറെ നാള്‍ മുമ്ബേ ആരംഭിച്ചിട്ടുണ്ടെങ്കിലും മലയാളത്തില്‍ ഇത്തരമൊന്ന് ആദ്യമായാണ്.

Facebook Comments Box