മുൻ ചാത്തന്നൂർ എം എൽ എ യും കെപിസിസി ജനറൽ സെക്രട്ടറിയുമായ പ്രതാപ വർമ തമ്പാൻ അന്തരിച്ചു
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് പ്രതാപവര്‍മ്മ തമ്പാന്‍ അന്തരിച്ചു. വീട്ടിലെ ശുചിമുറിയിൽ കാൽവഴുതിവീണ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു. നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയാണ്. ചാത്തന്നൂര്‍ മുന്‍ എംഎല്‍എ കൂടിയാണ് പ്രതാപവര്‍മ്മ തമ്പാന്‍2012 മുതൽ 2014 വരെ കൊല്ലം ഡിസിസി പ്രസിഡന്റായിരുന്നു .
കുണ്ടറ പേരൂർ സ്വദേശിയാണ് . ദീപയാണ് ഭാര്യ . തേവള്ളി കൃഷ്ണകൃപയിൽ സ്വാതന്ത്ര്യസമര സേനാനി പരേതനായ കൃഷ്ണപിള്ളയുടെ മകനായ തമ്പാൻ കെഎസ്യുവിന്റെ സ്കൂൾ യൂണിറ്റ് പ്രസിഡന്റായാണു രാഷ്ട്രീയത്തിൽ പ്രവേശിച്ചത് . കെഎസ് ട്രഷറർ , കലാവേദി കൺവീനർ , കെഎസ്യുവിന്റെ ഏക ജനറൽ സെക്രട്ടറി , യൂത്ത് കോൺഗ്രസ് എക്സിക്യൂട്ടീവ് അംഗം , സംസ്ഥാന ജനറൽ സെക്രട്ടറി , സംസ്ഥാന ട്രഷറർ , കെപിസിസി നിർവാഹക സമിതിയംഗം , കേരള സർവകലാശാല സെനറ്റ് അംഗം , പേരൂർ സഹകരണ ബാങ്ക് പ്രസിഡന്റ് , ജില്ലാ ടൂറിസം പ്രമോഷൻ സൊസൈറ്റി പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചു .