Kerala News

കോട്ടയം നഗരത്തില്‍നിന്ന് കാറും ഫോണുകളും മോഷ്ടിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

Keralanewz.com

കോട്ടയം: കാർ മോഷണക്കേസിലെ പ്രതികളെ പിടികൂടി. പുതുപ്പള്ളി കാഞ്ഞിരത്തുംമൂട് ആലപ്പാട്ട് വീട്ടിൽ കൊച്ചുമോൻ മകൻ ഷിനു കൊച്ചുമോൻ (31), വടവാതൂർ വള്ളോപറമ്പിൽ വീട്ടിൽശിവദാസ് മകൻ സന്തോഷ് എന്നു വിളിക്കുന്ന പുരുഷോത്തമൻ( 44) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ കഴിഞ്ഞദിവസം കോട്ടയം രമ്യ തീയറ്ററിന് സമീപം പാർക്ക് ചെയ്തിരുന്ന ഇന്‍ഡിക്ക വിസ്റ്റ കാറും, രണ്ട് മൊബൈൽ ഫോണുകളും മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു.


പ്രതികളിൽ ഒരാളായ ഷിനു കൊച്ചുമോന് കോട്ടയം ജില്ലയിൽ കോട്ടയം വെസ്റ്റ്, ഈസ്റ്റ് അയർക്കുന്നം,കറുകച്ചാൽ, എന്നിവിടങ്ങളിൽ നിരവധി മോഷണ കേസുകൾ നിലവിലുണ്ട്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ  കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ എസ്. എച്ച്.ഓ അനൂപ് കൃഷ്ണ, എസ്.ഐ.നവാസ്, സി.പി.ഓ മാരായ ദിലീപ് വർമ്മ, വിഷ്ണു വിജയദാസ്, ലിബു, ഷെജിമോൻ, അനു എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Facebook Comments Box