Kerala News

കര്‍ക്കടക മാസ പൂജ: ശബരിമലയിൽ കെഎസ്‌ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തും

Keralanewz.com

തിരുവനന്തപുരം: ശബരിമല കര്‍ക്കടക മാസപൂജയ്ക്ക് വേണ്ടി നട തുറക്കുമ്പോൾ  കെ എസ് ആര്‍ ടി സി പ്രത്യേക സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഗതാ ഗതമന്ത്രി ആന്‍റണി രാജു അറിയിച്ചു. കര്‍ക്കടക മാസപൂജപ്രമാണിച്ച്‌ ജൂലൈ 15 വെള്ളിയാഴ്ച നട തുറന്ന് ജൂലൈ 21 ബുധനാഴ്ച രാത്രി നട അടക്കുകയും ചെയ്യുന്നസാഹചര്യത്തില്‍ ശബരിമലയില്‍ എത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും കെ എസ് ആര്‍ ടി സി യാത്രാ സൗകര്യമൊരുക്കും.

ഈ കാലയളവില്‍ തീര്‍ത്ഥാടകരുടെ തിരക്ക് അനുസരിച്ച്‌ കെ എസ് ആര്‍ ടി സി പ്രത്യേക സര്‍വീസ് നടത്തും. തിരുവനന്തപുരം സെന്‍ട്രല്‍, പത്തനംതിട്ട, പുനലൂര്‍, കൊട്ടാരക്കര യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് ഇതിന്റെ ചുമതലനല്‍കിയിട്ടുണ്ട്. ഇതിന്റെ തയാറെടുപ്പുകള്‍ക്കായിട്ട് ആവശ്യമായ ജീവനക്കാരേയും വിന്യസിച്ചു.

തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം പമ്പയിലേക്ക് സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ജൂലൈ 16 മുതല്‍ പമ്പയിലും  നിലക്കലിലും നടത്തുന്ന സര്‍വ്വീസിനെക്കുറിച്ച്‌ യാത്രക്കാരെ അറിയിക്കുന്നതിന്വേണ്ടി മൈക്ക് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിലക്കല്‍- പമ്പ ചെയിന്‍ സര്‍വീസിനായി 15 ബസുകളാണ് ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്. കൂടുതല്‍ തീര്‍ത്ഥാടകര്‍എത്തുന്ന മുറയ്ക്ക് ബസുകളുടെ എണ്ണം കൂട്ടും. കൂടാതെ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുംപമ്പയിലേക്ക് ചെങ്ങന്നൂര്‍ ഡിപ്പോയില്‍ നിന്നും പ്രത്യേക സര്‍വീസ് നടത്തും. കൂടാതെ കോട്ടയം എരുമേലി എന്നീഡിപ്പോകളില്‍ നിന്നും ആവശ്യമെങ്കില്‍ പമ്ബയിലേക്ക് സര്‍വീസുകള്‍ നടത്തുമെന്നും കോവിഡ് പശ്ചാത്തലത്തില്‍കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ കൊണ്ട് ഇരുന്നുള്ള യാത്ര മാത്രമേ അനുവദിക്കുകയുള്ളൂവെന്നും മന്ത്രിഅറിയിച്ചു.

Facebook Comments Box