Kerala News

ഡൽഹിയിലെ കത്തോലിക്കാ ദേവാലയം നശിപ്പിച്ചതിൽ കേരളത്തിൽ ജനരോഷം ഇരമ്പി,ഒരു ദേവാലയം തകർത്താൽ ക്രിസ്തീയ വിശ്വാസം തകരില്ല; കത്തോലിക്ക കോൺഗ്രസ്

Keralanewz.com

ഡൽഹി സർക്കാർ ഡൽഹിയിലെ കത്തോലിക്കർ വർഷങ്ങളായി ആരാധനാലയം ആയി ഉപയോഗിച്ചിരുന്ന പള്ളി യാതൊരു മുന്നറിയിപ്പും കൂടാതെ നശിപ്പിച്ചതിൽ കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധമിരമ്പി.
കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ സമരം
ഡയറ്കടർ റവ.ഡോ.മാത്യു പാലക്കുടി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ക്രൈസ്തവ വിശ്വാസം പല പ്രതിസന്ധികളെയും തരണം ചെയ്തു മുന്നോട്ടുനീങ്ങിയത് ആണെന്നും ഒരു ദേവാലയം തകർത്തത് കൊണ്ട് ക്രിസ്തീയ വിശ്വാസത്തെ ഇവിടെ ഉന്മൂലനം ചെയ്യാം എന്ന് ആരും വ്യാമോഹിക്കേണ്ട എന്നും രൂപത സമിതി ഓർമ്മിപ്പിച്ചു.
ജനറൽ സെക്രട്ടറി അരുൺ ആലയ്ക്കപറമ്പിൽ ൻ്റെ അദ്ധ്യക്ഷതയിൽ കത്തീഡ്രൽ വികാരി ഫാ. വർഗീസ് പരിന്തിരിക്കൽ മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബൽ സമിതിയംഗം ജെയിംസ് പെരുമാകുന്നേൽ, ജോജോ തെക്കുംചേരികുന്നേൽ , സിനി ജിബു നീറാനകുന്നേൽ, ജോസ് മടുക്കകുഴി, പി.എം ജോസഫ് പണ്ടാരക്കളം, ബിജു പത്യാല, തോമസ് ചെമ്മരപ്പള്ളിൽ, സാബു വട്ടോത്ത്, ദേവസ്യ മാത്യു പനയ്ക്കകുഴി, ജോബിൻ വടക്കേനാത്ത്, ജോബി തെക്കുംചേരി കുന്നേൽ, ബർക്കു മാൻസ്
പൂവത്തുംമൂട്ടിൽ, ജോൺസൺ പന്തപ്ലാക്കൽ എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.

Facebook Comments Box